തഴുതാമ തോരൻ

ആവശ്യമായ ചേരുവകൾ

തഴുതാമ ഇല
തേങ്ങ -അരമുറി
ചെറിയ ഉള്ളി -12 എണ്ണം
വെളുത്തുള്ളി- 4
ഉപ്പ്
പച്ചമുളക് -3
മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ
ജീരകം- കാൽ ടീസ്പൂൺ
കടുക്

തയ്യാറാക്കുന്ന വിധം

1) തഴുതാമയില ചെറുതായി അരിയുക

2) ചെറിയ ഉള്ളി അരിയുക

3) തേങ്ങ, മഞ്ഞൾപ്പൊടി, ജീരകം, വെളുത്തുള്ളി, ചെറിയ ഉള്ളി മൂന്നെണ്ണം പച്ചമുളക് എന്നിവ അരച്ചെടുക്കുക (തോരന്റെ പാകത്തിൽ അരച്ചെടുക്കുക).

4) എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. കടുക് പൊട്ടുമ്പോൾ ചെറുതായി അരിഞ്ഞ ഉള്ളി എണ്ണയിൽ ഇട്ട് മൂപ്പിക്കുക. ഇതിലേക്ക് അരിഞ്ഞുവെച്ച ഇല ചേർക്കുക. തേങ്ങയുടെ കൂട്ട് ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചുവെക്കുക.

സ്വാദിഷ്ടമായ തഴുതാമയില തയ്യാറായി

Leave a Reply

Your email address will not be published. Required fields are marked *