ഉണക്കമീനിട്ട ചേമ്പ് കറി

1.ഉണക്കമീൻ: 2 എണ്ണം
2.ചേമ്പ് :4, 5 എണ്ണം
3.കൊടംപുളി 5, 6 എണ്ണം
4 .പച്ചമുളക് :3 എണ്ണം
5.തേങ്ങ ചിരകിയത് : 1 കപ്പ്
6.വെളിച്ചെണ്ണ : 4 ടേബിൾസ്പൂൺ
7.കടുക്: 1 ടേബിൾ സ്പൂൺ
8.കറിവേപ്പില: 4 തണ്ട്
9.മുളകുപൊടി :2ടേബിൾ സ്പൂൺ
10.മല്ലിപ്പൊടി: 1ടേബിൾ സ്പൂൺ
11. ഉലുവ പൊടി :അര ടേബിൾ സ്പൂൺ
12.വെളുത്തുള്ളി :4ഇതൾ
13.ചെറിയ ഉള്ളി :10, 15 എണ്ണം
14. വെള്ളം :1 കപ്പ്
15: ഉപ്പ് :ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
1.ഉണക്കമീന് വെള്ളത്തിൽ കുതിരാൻ വെക്കുക
2.ചേമ്പ് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് കഴുകിയെടുക്കുക
3.കുതിരാനിട്ട ഉണക്കമീൻ മ കഴുകി വൃത്തിയാക്കുക
4 .കുടംപുളി പച്ചമുളക് വെള്ളത്തിലിട്ട് വെക്കുക
5.ചീനച്ചട്ടി അടുത്ത് വെച്ച് ചൂടാക്കിയശേഷം തേങ്ങ ചിരകിയതും ചെറിയ ഉള്ളി വെളുത്തുള്ളി ചെറുതായി അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് വറുത്തെടുക്കുക
6.വറുത്തു വച്ചിരിക്കുന്ന തേങ്ങ നന്നായി അരച്ചെടുത്ത് അരപ്പ് തയ്യാറാക്കുക
7 .ചട്ടി അടുപ്പത്ത് വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയശേഷം കടുക് പൊട്ടിച്ച് എടുക്കുക
കറിവേപ്പില , പച്ചമുളക് മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക
8.അരിഞ്ഞുവെച്ചിരിക്കുന്ന ചേമ്പ് അര കപ്പ് വെള്ളം ഒഴിച്ച് കുടംപുളിയും കറിവേപ്പിലയും ഉലുവാപ്പൊടിയും ഉപ്പും ചേർത്ത് ചെറുതീയിൽ വേവിച്ചെടുക്കുക
9.മീൻ ചെറിയ കഷണങ്ങളാക്കി കറിയിലേക്ക് ചേർത്ത് മൂടിവെച്ച് വേവിക്കുക
തയ്യാറാക്കി വച്ചിരിക്കുന്ന അരപ്പ് അൽപം വെള്ളം ചേർത്ത് കറിയിലേക്ക് ചേർത്ത് മൂടി വെച്ച് വേവിച്ചതിനുശേഷം വാങ്ങിവയ്ക്കുക

സ്വാദിഷ്ടമായ ഉണക്കമീനിട്ട ചേമ്പ്കറി തയ്യാർ

Leave a Reply

Your email address will not be published. Required fields are marked *