നാടൻ ചെറുപയർ പരിപ്പ് കറി

1.ചെറുപയർ പരിപ്പ്: 500 g
2.ചെറിയ ഉള്ളി :10, 15 എണ്ണം
3.പച്ചമുളക് :1 എണ്ണം
4.കറിവേപ്പില: 2 ,3തണ്ട്
5.തേങ്ങ ചിരകിയത്: 1 കപ്പ്
6.മുളകുപൊടി :1 ടേബിൾ സ്പൂൺ
7.വെളിച്ചെണ്ണ: 4 ടേബിൾ സ്പൂൺ
8.കടുക്: 1 ടേബിൾ സ്പൂൺ
9. ജീരകം:1 ടേബിൾ സ്പൂൺ
10. വറ്റൽ മുളക് :1,2 എണ്ണം
11. മുളകുപൊടി :1 ടേബിൾ സ്പൂൺ
12.വെള്ളം :3 കപ്പ്

തയ്യാറാക്കുന്ന വിധം
1.ചെറുപയർ നന്നായി കഴുകിയെടുക്കുക
2.ചെറിയ ഉള്ളി ചെറുതായി അരിഞ്ഞെടുക്കുക
3.കലത്തിൽ കപ്പ് വെള്ളം, തിളപ്പിച്ചെടുക്കുക
4. വെള്ളം തിളച്ചശേഷം ചെറുപയർ ,പച്ചമുളക് ,ചെറിയ ഉള്ളി , കറിവേപ്പില എന്നിവ വേവിക്കാൻ വെക്കുക
5. വെന്തു കഴിഞ്ഞ ചെറുപയർ പരിപ്പ് അരച്ചെടുത്ത ശേഷം തേങ്ങ ചിരകിയത് വെളുത്തുള്ളി ,ജീരകം, വറ്റൽ മുളക് എന്നിവ അരച്ചെടുത്ത് വെള്ളവും ചേർത്ത് യോജിപ്പിക്കുക
6.നന്നായി ഇളക്കിയശേഷം വേവിച്ചെടുത്ത് വാങ്ങിവെക്കുക
7.ചീനചട്ടി അടുപ്പത്തു വച്ച് ചൂടാക്കിയശേഷം വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക
8.ചെറിയ ഉള്ളി കറിവേപ്പില മുളകുപൊടി മൂപ്പിച്ചെടുത്ത് കറിയിലേക്ക് ചേർക്കുക
സ്വാദിഷ്ടമായ ചെറുപയർ പരിപ്പ് കറി തയ്യാർ

Leave a Reply

Your email address will not be published. Required fields are marked *