നാടൻ കുമ്പളങ്ങ കറി

1.കുമ്പളങ്ങ :1 എണ്ണം
2.പച്ചമുളക് :3 എണ്ണം
3.ചെറിയ ഉള്ളി :10, 15 എണ്ണം
4.കറിവേപ്പില: 2 തണ്ട്
5.മുളകുപൊടി :1 ടേബിൾ സ്പൂൺ
6. മഞ്ഞൾ പൊടി :1 ടേബിൾ സ്പൂൺ ‘
7. ഉലുവ പൊടി:1 ടേബിൾ സ്പൂൺ
8 .വെളുത്തുള്ളി :4,5ഇതൾ
9.ജീരകം: 1 ടേബിൾ സ്പൂൺ
10.തേങ്ങ ചിരകിയത്: 1 കപ്പ്
11.വെളിച്ചെണ്ണ: 4 ടേബിൾ സ്പൂൺ
12.കടുക് :1ടേബിൾ സ്പൂൺ
13.വെള്ളം: 1 കപ്പ്
14.ഉപ്പ് :ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
1.കുമ്പളങ്ങ തൊലി കളഞ്ഞ് കഴുകി ചെറുതായി അരിഞ്ഞെടുക്കുക
2.ചെറിയുള്ളി പച്ചമുളക് എന്നിവ അരിഞ്ഞെടുക്കുക
3. അരിഞ്ഞുവച്ച കുമ്പളങ്ങയും ചെറിയു ള്ളിയും പച്ചമുളകും കറിവേപ്പിലയും മഞ്ഞൾപ്പൊടിയും ഉപ്പും ഒരു കപ്പ് വെള്ളവും ചേർത്ത് മൂടിവെച്ച് വേവിക്കുക
4.ചെറിയുള്ളി ,തേങ്ങ ചിരകിയത് ,ജീരകം വെളുത്തുള്ളി എന്നിവ ചേർത്ത് അരച്ച് അരപ്പ് തയ്യാറാക്കി കറിയിലേക്ക് ചേർത്തിളക്കി മൂടിവെച്ച് വേവിക്കുക
5.ചീനചട്ടി അടുപ്പത്തു വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി ശേഷം കടുക് പൊട്ടിച്ചെടുക്കുക
6.ചെറുതായി അരിഞ്ഞ ചെറിയുള്ളിയും കറിവേപ്പിലയും മുളകുപൊടിയും ഉലുവ പൊടിയും ചേർത്ത് മൂപ്പിച്ചെടുത്ത് വേവിച്ചു വച്ച കുമ്പളങ്ങ കറിയിലേക്ക് ചേർക്കുക
സ്വാദിഷ്ടമായ നാടൻ കുമ്പളങ്ങ കറി തയ്യാർ.

Leave a Reply

Your email address will not be published. Required fields are marked *