കാച്ചില്‍ കറി

ആവശ്യമായ ചേരുവകള്‍

1 കാച്ചില്‍ – ഒരു കിലോ
2 തേങ്ങാ ചിരവിയത്- ഒരു കപ്പ്
3 ചുവന്നുമുളക്- എട്ട് എണ്ണം
4 വെളുത്തുള്ളി- മൂന്ന് എണ്ണം
5 ചുവന്നുള്ളി – നാല് എണ്ണം
6 ജീരകം – ഒരു ടീസ്പൂണ്‍
7 കറിവേപ്പില- ഒരു തണ്ട്
8 മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
9 ഉപ്പ് – ആവശ്യത്തിന്
10 വെള്ളം – വേവിക്കുവാന്‍ പാകത്തിന്

തയ്യാറാക്കുന്ന വിധം
1 ഒരു വലിയ കാച്ചിലെടുത്ത് തൊലി വളഞ്ഞ് വൃത്തിയാക്കി അരിഞ്ഞെടുക്കുക.
2 കഴുകി വൃത്തിയാക്കിയ കാച്ചില്‍ ഒരു ചട്ടിയിട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് വേവിക്കുവാന്‍ വയ്ക്കുക.
3 അരപ്പിനായി, ചുവന്നമുളകും തേങ്ങാ ചിരവിയതും മഞ്ഞള്‍പൊടിയും വെളുത്തുള്ളിയും ജീരകവും നന്നായി അരച്ചെടുക്കുക.
4 കാച്ചില്‍ വെന്തുവരുമ്പോള്‍, കഷ്ണങ്ങള്‍ ചെറുതായി ഉടച്ച് അരപ്പും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. എന്നിട്ട് അടുപ്പില്‍ നിന്നും മാറ്റുക.
5 താളിക്കാനായി, മറ്റൊരു പാത്രം അടുപ്പില്‍വച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ചുവന്നുള്ളിയും ചുവന്നമുളകും തേങ്ങയും ചേര്‍ത്ത് വറുത്തെടുക്കുക. ശേഷം കറിവേപ്പിലയും ചേര്‍ത്ത് കറിയിലേക്ക് താളിക്കുക.

സ്വാദൂറും കാച്ചില്‍കറി തയ്യാര്‍…

Leave a Reply

Your email address will not be published. Required fields are marked *