നാടന്‍ ചതുരപ്പുളി അച്ചാര്‍

ആവശ്യമായ ചേരുവകള്‍

1 ചതുരപ്പുളി – കാല്‍കിലോ
2 വെളുത്തുള്ളി – 16
3 ഇഞ്ചി – ഒരു വലിയ കഷ്ണം
4 കറിവേപ്പില – രണ്ട് തണ്ട്
5 മുളകുപൊടി – ഒരു ടേബിള്‍സ്പൂണ്‍
6 ഉലുവാപ്പൊടി- ഒരു ടീസ്പൂണ്‍
7 കായം- രണ്ട് കട്ട
8 വിനാഗിരി – ഒന്നര ടീസ്പൂണ്‍
9 ഉപ്പ് – ആവശ്യത്തിന്
10 വെള്ളം – വേവിക്കാന്‍ പാകത്തിന്

തയ്യാറാക്കുന്നവിധം

1 വെളുത്തുള്ളി, ഇഞ്ചി എന്നിവ തൊലികളഞ്ഞ് വൃത്തിയാക്കി അരിഞ്ഞെടുക്കുക.
2 ചതുരപ്പുളി കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞെടുക്കുക.
3 ചുവടുകട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് ചൂടാവുമ്പോള്‍ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് കടുകിട്ട് പൊട്ടിക്കുക
4 തുടര്‍ന്ന് അരിഞ്ഞുവച്ചിരിക്കുന്ന വെളുത്തുള്ളിയും ഇഞ്ചിയും കായവും ഇതിലേക്ക് ചേര്‍ക്കുക. ഇവ മൂക്കുമ്പോള്‍ കറിവേപ്പിലയും ചേര്‍ക്കുക.
5 ശേഷം മുളകുപൊടിയും ഉലുവാപ്പൊടിയും ചേര്‍ത്തിളക്കി വഴറ്റുക. നന്നായി വഴറ്റിക്കഴിയുമ്പോള്‍ ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ക്കുക.
6 ഇതിലേക്ക് അരിഞ്ഞുവച്ച ചതുരപ്പുള്ളിയും ചേര്‍ക്കുക.
7 ചതുരപ്പുളി വെന്തുകഴിയുമ്പോള്‍ വിനാഗിരി ഒഴിച്ചിളക്കി അടുപ്പില്‍ നിന്നും മാറ്റുക.

Leave a Reply

Your email address will not be published. Required fields are marked *