ചതുരപ്പുളി കറി

ആവശ്യമായ ചേരുവകള്‍

1 ചതുരപ്പുളി – ആറ് എണ്ണം
2 പച്ചമുളക് – നാല് എണ്ണം
3 ചുവന്നുള്ളി – ഏഴ് എണ്ണം
4 മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
5 വെള്ളം -വേവിക്കാന്‍ പാകത്തിന്
6 കറിവേപ്പില – ഒരു തണ്ട്

അരപ്പിനായി
1 തേങ്ങ ചിരവിയത് – കാല്‍ക്കപ്പ്
2 ജീരകം – ഒരു ടീസ്പൂണ്‍
3 വെളുത്തുള്ളി- നാല് എണ്ണം
4 ചുവന്നുള്ളി – നാല് എണ്ണം

താളിക്കാനായി
1 വെളിച്ചെണ്ണ- ഒരു ടേബിള്‍സ്പൂണ്‍
2 കടുക് – ഒരു ടീസ്പൂണ്‍
3 ചുവന്നുള്ളി – അഞ്ച് എണ്ണം ചെറുതായി നീളത്തില്‍ അരിഞ്ഞത്
4 കറിവേപ്പില- ഒരു തണ്ട്
5 മുളകുപൊടി- ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം
1 പഴുത്ത ചതുരപ്പുളി നന്നായി കഴുകി വൃത്തിയാക്കി അരിഞ്ഞെടുക്കുക.
2 ശേഷം പച്ചമുളക് രണ്ടായി കീറിയെടുക്കുക. ചുവന്നുള്ളിയും തൊലി കളഞ്ഞെടുക്കുക.
3 ഒരു ചട്ടിയിലേക്ക് അരിഞ്ഞുവച്ച ചതുരപ്പുളിയും പച്ചമുളകും ചുവന്നുള്ളിയും മഞ്ഞള്‍പൊടിയും കറിവേപ്പിലയും ഒരുമിച്ചിട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് അടുപ്പത്ത് വെയ്ക്കുക.
4 അരപ്പിനായി, കാല്‍ക്കപ്പ് തേങ്ങയും ജീരകവും വെളുത്തുള്ളിയും ചുവന്നുള്ളിയും ചേര്‍ത്ത് നന്നായി അരയ്ക്കുക.
5 കറി വെന്തുവരുമ്പോള്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക.
6 ശേഷം കറിയിലേക്ക് അരപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. കറി ഇളക്കിയോജിപ്പിച്ച ശേഷം ഉലുവാപ്പൊടിയും ചേര്‍ക്കുക. ചെറുതിള വരുമ്പോള്‍ പാത്രം അടുപ്പില്‍ നിന്നും മാറ്റുക.
7 താളിക്കാനായി, മറ്റൊരു പാത്രം അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ചെറുതായി അരിഞ്ഞ ചുവന്നുള്ളിയും കറിവേപ്പിലയും മുളകുപൊടിയും ചേര്‍ത്ത് വഴറ്റിയശേഷം കറിയിലേക്ക് താളിക്കുക.

സ്വാദിഷ്ടമായ ചതുരപ്പുളിക്കറി തയ്യാര്‍
[11:57 AM, 8/9/2020] Rajasree /shelja: നാടന്‍ നെല്ലിക്കാ ഉപ്പിലിട്ടത്

Leave a Reply

Your email address will not be published. Required fields are marked *