രസംപൊടി ചേര്‍ക്കാത്ത തനിനാടന്‍ രസം

ആവശ്യമായ ചേരുവകള്‍

1 തക്കാളി – മൂന്ന് എണ്ണം
2 വെളുത്തുള്ളി- എട്ട് എണ്ണം
3 ഇഞ്ചി- ഒരു വലിയ കഷ്ണം
4 ചുവന്നമുളക് – നാല് എണ്ണം
5 മല്ലി – രണ്ട് ടീസ്പൂണ്‍
6 കുരുമുളക് – രണ്ട് ടീസ്പൂണ്‍
7 പച്ചമുളക് – നാല് എണ്ണം
8 കായം- രണ്ട് ചെറിയ കഷ്ണം
9 കറിവേപ്പില- രണ്ട് തണ്ട്
10 പുളി – ഒരു നെല്ലിക്കാ വലുപ്പത്തിലുള്ളത്
11 വെളിച്ചെണ്ണ- ഒരു ടേബിള്‍സ്പൂണ്‍
12 കടുക് – ഒരു ടീസ്പൂണ്‍
13 ഉലുവാപ്പൊടി- ഒരു ടീസ്പൂണ്‍
14 ജീരകപ്പൊടി – ഒരു ടീസ്പൂണ്‍
15 ഉപ്പ് – ആവശ്യത്തിന്
16 വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
1 ആദ്യമേ രസത്തില്‍ ചേര്‍ക്കാനുള്ള പുളി വെള്ളത്തില്‍ ഇട്ടുവയ്ക്കുക.
2 വെളുത്തുള്ളി, ഇഞ്ചി എന്നിവ തൊലി കളഞ്ഞെടുക്കുക. തക്കാളി കനംകുറച്ച് നീളത്തില്‍ അരിഞ്ഞെടുക്കുക. പച്ചമുളകും രണ്ടായി കീറിവയ്ക്കുക.
3 വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചെടുക്കുക. ശേഷം ചുവന്നമുളകും മല്ലിയും കുരുമുളകും ഓരോന്നായി ചതച്ച് അരച്ചെടുക്കുക.
4 പാത്രം അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടിച്ചതിനുശേഷം, ചതച്ച ഇഞ്ചി, വെളുത്തുള്ളി, ചുവന്നമുളക്, മല്ലി, കുരുമുളക് എന്നിവ ചേര്‍ത്തിളക്കുക.
5 ഇതിലേക്ക് രണ്ടായി കീറിവച്ച പച്ചമുളകും ചേര്‍ത്ത് മൂപ്പിക്കുക. ശേഷം കായവും കറിവേപ്പിലയും ചേര്‍ക്കുക.
6 ഇവ വഴന്നുവരുമ്പോള്‍ അരിഞ്ഞുവച്ച തക്കാളിയും ചേര്‍ത്ത് വഴറ്റുക.
7 ശേഷം വെള്ളത്തിലിട്ടുവച്ച പുളി പിഴഞ്ഞ് ചേര്‍ക്കുക. ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക.
8 തുടര്‍ന്ന് ഉലുവാപ്പൊടിയും ജീരകപ്പൊടിയും ചേര്‍ക്കുക.
9 നല്ല തിള വരുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റുക.

നല്ല നാടന്‍ രസം തയ്യാര്‍

Leave a Reply

Your email address will not be published. Required fields are marked *