ഏത്തക്കാത്തൊലി- പയര്‍ തോരന്‍

ആവശ്യമുള്ള സാധനങ്ങള്‍
1 ഏത്തക്കാത്തൊലി – ആറ് ഏത്തക്കയുടേത്
2 വന്‍പയര്‍ – കാല്‍ക്കപ്പ്
3 തേങ്ങാ ചിരവിയത് – ഒരു കപ്പ്
4 പച്ചമുളക്- അഞ്ച് എണ്ണം
5 മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
6 വെളുത്തുള്ളി- അഞ്ച് എണ്ണം
7 ജീരകം – ഒരു ടീസ്പൂണ്‍
8 ചുവന്നുള്ളി- അഞ്ച് എണ്ണം
9 ചുവന്നമുളക്- അഞ്ച് എണ്ണം
10 കറിവേപ്പില- രണ്ട് തണ്ട്
11 വെളിച്ചെണ്ണ- ഒരു ടേബിള്‍സ്പൂണ്‍
12 ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
1 ഏത്തക്ക തൊലി വേര്‍പെടുത്തി ചെറുതായി അരിഞ്ഞെടുക്കുക.
2 വന്‍പയര്‍ കഴുകി വൃത്തിയാക്കി ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കുക.
3 അരപ്പിനായി, പച്ചമുളക്, തേങ്ങ ചിരവിയത്, മഞ്ഞള്‍പൊടി, വെളുത്തുള്ളി, ജീരകം, കറിവേപ്പില എന്നിവ ചേര്‍ത്ത് ചതച്ചെടുക്കുക.
4 കുറച്ച് ചുവന്നുള്ളിയും ചുവന്നമുളകും താളിക്കാനായി അരിഞ്ഞെടുക്കുക.
5 പാത്രം ചൂടാകുമ്പോള്‍ കടുക് പൊട്ടിച്ച് അരിഞ്ഞുവച്ച ചുവന്നുള്ളിയും ചുവന്നമുളകും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക.
6 ഇതിലേക്ക് ഏത്തക്കതൊലി ചേര്‍ത്തിളക്കി വേവിക്കുക.
7 ശേഷം, ചതച്ച തേങ്ങയും വേവിച്ചുവച്ച വന്‍പയറും ആവശ്യത്തിന് ഉപ്പും ചേര്‍ത്തിളക്കി നല്ല ആവി വരുന്നതുവരെ വേവിക്കുക.
8 തോരന്‍ വെന്തതിനുശേഷം ചേര്‍ത്തിളക്കി അടുപ്പില്‍ നിന്നും മാറ്റുക.

നാടന്‍ ഏത്തക്കാത്തൊലി- പയര്‍തോരന്‍ തയ്യാര്‍…

Leave a Reply

Your email address will not be published. Required fields are marked *