കൊഴുക്കട്ട

ആവശ്യമുള്ള സാധനങ്ങള്‍

1 തേങ്ങ ചിരവിയത് – ഒന്നരക്കപ്പ്
2 ശര്‍ക്കര- അരക്കപ്പ്
3 അരിപ്പൊടി- ഒരു കിലോ
4 ഏലക്ക- എട്ട്
5 ജീരകം- ഒരു ടേബിള്‍ സ്പൂണ്‍

1 ഒന്നരക്കപ്പ് തേങ്ങ ചിരവി വയ്ക്കുക. ശര്‍ക്കര ചീകി തയ്യാറാക്കുക.
2 ഏലക്ക, ജീരകം എന്നിവ പൊടിച്ചുവയ്ക്കുക.
3 ഒരു കിലോ അരിപ്പൊടിയിലേക്ക് പൊടിച്ചുവച്ച ഏലക്കയും ജീരകവും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
4 ഇതിലേക്ക് കുഴയ്ക്കാന്‍ ആവശ്യമുള്ള വെള്ളവും ചേര്‍ത്ത് യോജിപ്പിക്കുക.
5 തേങ്ങാ ചിരവിയതും ശര്‍ക്കരയും ചേര്‍ത്ത് യോജിപ്പിക്കുക.
6 അരിപ്പൊടി കുഴച്ചത് ഒരു ബോള്‍ പരുവത്തിലാക്കി അതിനുള്ളില്‍ തേങ്ങാക്കൂട്ടും നിറച്ച് ഉരുട്ടിയെടുക്കുക.
7 ഇഢലി പാത്രത്തില്‍ ആവശ്യത്തിന് വെള്ളമൊഴിച്ച് അടുപ്പത്ത് വച്് കൊഴുക്കട്ട വേവിച്ചെടുക്കുക.

സ്വാദിഷ്ടമായ കൊഴുക്കട്ട തയ്യാര്‍…

Leave a Reply

Your email address will not be published. Required fields are marked *