കാന്താരി ഇലക്കറി

1കാന്താരിച്ചെടിയുടെ ഇല – ഒരു കപ്പ്
2 തേങ്ങാ ചിരവിയത് – ഒരു കപ്പ്
3 ചുവന്നുള്ളി- 10 എണ്ണം
4 വെളുത്തുള്ളി- അഞ്ച് എണ്ണം
5 ചുവന്നമുളക്- ആറ് എണ്ണം
6 മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
7 ജീരകം- ഒരു ടീസ്പൂണ്‍
8 വെളിച്ചെണ്ണ- ഒരു ടേബിള്‍സ്പൂണ്‍
9 കടുക്- ഒരു ടീസ്പൂണ്‍

1 അരപ്പിനായി, ചുവന്നമുളക്, തേങ്ങാ ചിരവിയത്, മഞ്ഞള്‍പൊടി, ചുവന്നുള്ളി, വെളുത്തുള്ളി, ജീരകം എന്നിവ ചേര്‍ത്ത് അരയ്ക്കുക.
2 കാന്താരി ഇല ചെറുതായി അരിഞ്ഞെടുക്കുക.
3 താളിക്കാനായി, ചുവന്നുള്ളി, ചുവന്നമുളക് എന്നിവയും ചെറുതായി അരിഞ്ഞെടുക്കുക.
4 പാത്രം ചൂടാകുമ്പോള്‍, കടുക് ഇട്ട്‌പൊട്ടിച്ച് ചുവന്നുള്ളിയും ചുവന്നമുളകും ചേര്‍ത്ത് വഴറ്റുക.
5 വഴറ്റിക്കഴിയുമ്പോള്‍ കാന്താരി ചേര്‍ത്ത് വഴറ്റുക.
6 ശേഷം, അരപ്പ് ചേര്‍ത്ത് ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്തിളക്കി കുറച്ചുസമയം കഴിയുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റുക.
നാടന്‍ കാന്താരി ഇലക്കറി തയ്യാര്‍..

Leave a Reply

Your email address will not be published. Required fields are marked *