നാടന്‍ നെല്ലിക്കാ ഉപ്പിലിട്ടത്

ആവശ്യമുള്ള ചേരുവകള്‍

1 നെല്ലിക്ക- അര കിലോ
2 കാന്താരിമുളക് – 100 ഗ്രാം
3 വെളുത്തുള്ളി – എട്ട് എണ്ണം
4 കറിവേപ്പില- രണ്ട് തണ്ട്
5 കായം – രണ്ട് കട്ട
6 വെളിച്ചെണ്ണ- ഒരു ടേബിള്‍ സ്പൂണ്‍
7 കടുക് – ഒരു ടീസ്പൂണ്‍
8 ഉപ്പ് – ആവശ്യത്തിന്
9 വെള്ളം – വേവിക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
1 പാത്രം അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടിച്ച് അരിഞ്ഞുവച്ച വെളുത്തുള്ളിയും കറിവേപ്പിലയും കായവും ചേര്‍ത്ത് വഴറ്റുക.
2 ശേഷം വേവിക്കാന്‍ ആവശ്യമായ വെള്ളം ഒഴിക്കുക. പിന്നാലെ കാന്താരിമുളകും ചേര്‍ക്കുക.
3 നല്ല തിള വരുമ്പോള്‍ കഴുകിവൃത്തിയാക്കിയ നെല്ലിക്കയും ചേര്‍ത്തുകൊടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക.
4 നെല്ലിക്ക വെന്തുകഴിയുമ്പോള്‍ പാത്രം അടുപ്പില്‍ നിന്നും മാറ്റുക.

രുചികരമായ നാടന്‍ നെല്ലിക്കാ ഉപ്പിലിട്ടത് തയ്യാര്‍.

Leave a Reply

Your email address will not be published. Required fields are marked *