വാഴവിത്ത് തോരന്‍

1 വാഴവിത്ത് – ചെറുതായി അരിഞ്ഞത് ഒരു കപ്പ്
2 ചുവന്നുള്ളി- അഞ്ച് എണ്ണം
3 തേങ്ങ ചിരവിയത് – കാല്‍ക്കപ്പ്
4 കാന്താരിമുളക് – ആറ് എണ്ണം
5 വെളുത്തുള്ളി- അഞ്ച് എണ്ണം
6 ജീരകം – അര ടീസ്പൂണ്‍
7 കറിവേപ്പില- മൂന്ന് തണ്ട്
8 കടുക് – അര ടീസ്പൂണ്‍
9 മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
10 വെളിച്ചെണ്ണ- ഒരു ടേബിള്‍സ്പൂണ്‍
11 ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
1. വാഴവിത്ത് തൊലികളഞ്ഞ് വലിയ കഷ്ണങ്ങളായി അരിഞ്ഞ് വെള്ളത്തിലിട്ട് കുറച്ചുസമയം വയ്ക്കുക. ശേഷം ചെറുതായി അരിഞ്ഞെടുക്കുക.
2 തുടര്‍ന്ന്, അരിഞ്ഞുവച്ചതിലേക്ക് ഉപ്പിട്ട് കൈകൊണ്ട് നന്നായി യോജിപ്പിച്ച് വാഴനാര് വേര്‍പെടുത്തിയെടുക്കുക.
3 അരപ്പിനായി, ആദ്യം കാന്താരിമുളകും, മഞ്ഞള്‍പൊടിയും ചേര്‍ത്ത് അരയ്ക്കുക. ശേഷം തേങ്ങ ചിരവിയതും ചുവന്നുള്ളി ജീരകം വെളുത്തുള്ളി എന്നിവയും ഇതിലേക്ക് അരച്ചുചേര്‍ക്കുക.
4 താളിക്കാനായി കുറച്ച് ചുവന്നുള്ളിയും അരിഞ്ഞെടുക്കുക.
5 പാത്രം ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ചുവന്നുള്ളിയും കറിവേപ്പിലയും ഇട്ട് വഴറ്റുക.
6 ഇതിലേക്ക് അരിഞ്ഞുവച്ച വാഴവിത്തും ചേര്‍ത്തിളക്കിയശേഷം,അരപ്പും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക.
7 വാഴവിത്ത് വേവുമ്പോള്‍, തോരന്‍ നന്നായി ഇളക്കിയോജിപ്പിച്ചതിനുശേഷം അടുപ്പില്‍ നിന്നും മാറ്റുക.

രുചികരമായ വാഴവിത്ത് തോരന്‍ റെഡി

Leave a Reply

Your email address will not be published. Required fields are marked *