ഓട്ടട

ആവശ്യമുള്ള സാധനങ്ങള്‍

1 ഗോതമ്പുപൊടി- ഒരു കിലോ
2 തേങ്ങ ചിരവിയത്- ഒരു കപ്പ്
3 ശര്‍ക്കര- അരക്കപ്പ്
4 ഏലയ്ക്ക – ആറ് എണ്ണം
5 ജീരകം- ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

1. വാഴയില ചെറുതായി കീറിയെടുത്ത് കഴുകി വൃത്തിയാക്കി വയ്ക്കുക.
2. ഒരു മുഴുവന്‍ തേങ്ങ ചിരവി വയ്ക്കുക. അരക്കപ്പ് ശര്‍ക്കരയും ചീകിയെടുത്ത് തയ്യാറാക്കുക.
3 ഏലയ്ക്ക, ജീരകം എന്നിവ പൊടിച്ചെടുക്കുക.
4 ഒരു കിലോ ഗോതമ്പുപൊടിയിലേക്ക് പൊടിച്ചുവച്ച ഏലയ്ക്കയും ജീരകവും ചേര്‍ത്ത് പാകത്തിന് വെള്ളവും ചേര്‍ത്ത് കുഴയ്ക്കുക.
5 ചപ്പാത്തിപ്പാകത്തില്‍ നിന്നും കുറച്ച് ലൂസായി കയ്യില്‍ ഒട്ടിപ്പിടിക്കുന്ന പാകത്തില്‍ കുഴച്ചെടുക്കുക.
6 ചിരകിയ തേങ്ങയും ശര്‍ക്കരയും യോജിപ്പിക്കുക.
7 കീറിയെടുത്ത വാഴയിലയില്‍ ഗോതമ്പുമാവ് പരത്തി, അതിലേക്ക് തേങ്ങ-ശര്‍ക്കര മിശ്രിതം ചേര്‍ത്ത് വാഴയില രണ്ടായി മടക്കുക.
8 മണ്‍ചട്ടിയില്‍ വച്ച്, ഇരു ഭാഗവും മറിച്ചിട്ട് നന്നായി ചുട്ടെടുക്കുക.

നല്ല നാടന്‍ ഓട്ടട തയ്യാര്‍

Leave a Reply

Your email address will not be published. Required fields are marked *