വാഴക്കാ എരിശ്ശേരി

ആവശ്യമുള്ള സാധനങ്ങള്‍

1 വാഴക്കാ (പച്ചക്കായ)- 10 എണ്ണം
2 തേങ്ങാ ചിരവിയത് – ഒരു കപ്പ്
3 വെളുത്തുള്ളി- 5 എണ്ണം
4 ചുവന്നമുളക്- മൂന്ന് എണ്ണം
5 ചുവന്നുള്ളി- അഞ്ച് എണ്ണം
6 ജീരകം – ഒരു ടീസ്പൂണ്‍
7 വെളിച്ചെണ്ണ- ഒരു ടേബിള്‍സ്പൂണ്‍

താളിക്കാനായി
1 കറിവേപ്പില- രണ്ട് തണ്ട്
2ചുവന്നമുളക്- നാല് എണ്ണം
3 ചുവന്നുള്ളി- നാല് എണ്ണം
4 തേങ്ങ ചിരവിയത്- കാല്‍ക്കപ്പ്
5വെളിച്ചെണ്ണ – ഒരു ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

1 വാഴക്ക തൊലികളഞ്ഞ് നെടുകെ മുറിച്ച് ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക.
2 വാഴക്കയിലേക്ക് കുറച്ച് വെളിച്ചെണ്ണയും വെള്ളവും ഒഴിച്ച് വേവിക്കാന്‍ വയ്ക്കുക.
3 അരപ്പിനായി, ചുവന്നമുളകും തേങ്ങ ചിരവിയതും നന്നായി അരച്ചെടുക്കുക. ശേഷം വെളുത്തുള്ളി, ചുവന്നുള്ളി, ജീരകം, എന്നിവ വേറെതന്നെ അരച്ചെടുക്കുക.
4 അരച്ചെടുത്ത രണ്ട് കൂട്ടും യോജിപ്പിക്കുക.
5 വാഴക്കാ വേവുമ്പോള്‍ അടുപ്പില്‍നിന്നും മാറ്റി വയ്ക്കുക. ചൂടാറുമ്പോള്‍ തടിത്തവി ഉപയോഗിച്ച് ഇടിച്ച് ചെറിയ കഷ്ണങ്ങളാക്കുക.
6 ഇതിലേക്ക് അരപ്പിട്ട് നന്നായി യോജിപ്പിച്ച് ആവശ്യത്തിന് വെള്ളവും ഒഴിച്ച് പാകത്തിന് ഉപ്പും ചേര്‍ത്തിളക്കുക.
7 താളിക്കാനായി, ചുവടുകട്ടിയുള്ള ഉരുളിയിലേക്ക് കടുക്ക് ഇട്ട് പൊട്ടിച്ച് ചുവന്നുള്ളി, ചുവന്നമുളക്, തേങ്ങ ചിരവിയത് എന്നിവ ചേര്‍ത്ത് ബ്രൗണ്‍ നിറമാകുംവരെ വറുത്തെടുക്കുക. എന്നിട്ട് കറിവേപ്പിലയും ഇട്ടതിനുശേഷം, അരപ്പുചേര്‍ത്ത വാഴക്ക ഇതിലേക്ക് ചേര്‍ത്തിളക്കുക.
8 ചെറുതിള വരുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റുക.

സ്വാദിഷ്ടമായ വാഴക്കാ എരിശ്ശേരി തയ്യാര്‍.

Leave a Reply

Your email address will not be published. Required fields are marked *