മുരിങ്ങയില കറി

ആവശ്യമുള്ള ചേരുവകള്‍

1 മുരിങ്ങയില- അരക്കപ്പ്
2 ചുവന്നമുളക്- ആറ് എണ്ണം
3 തേങ്ങ ചിരവിയത്- ഒരുകപ്പ്
4 വെളുത്തുള്ളി- നാല് എണ്ണം
5 ചുവന്നുള്ളി- എട്ട് എണ്ണം
6 ജീരകം- ഒരു ടീസ്പൂണ്‍
7 വെളിച്ചെണ്ണ- ഒരു ടേബിള്‍സ്പൂണ്‍
8 ഉപ്പ് – ആവശ്യത്തിന്
9 വെള്ളം- വേവിക്കാന്‍ പാകത്തിന്

തയ്യാറാക്കുന്ന വിധം
1 മുരിങ്ങയില തണ്ടില്‍നിന്നും വേര്‍പെടുത്തി കഴുകി വൃത്തിയാക്കിയെടുക്കുക.
2 അരപ്പിനായി, തേങ്ങ ചിരവിയത്, ചുവന്നമുളക്, വെളുത്തുള്ളി, ചുവന്നുള്ളി, ജീരകം എന്നിവ ചേര്‍ത്ത് അരയ്ക്കുക.
3 കുറച്ച് ചുവന്നുള്ളിയും ചുവന്നമുളകും അരിഞ്ഞുവയ്ക്കുക.
4 പാത്രം ചൂടാകുമ്പോള്‍, വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് അരിഞ്ഞുവച്ച ചുവന്നുള്ളിയും ചുവന്നമുളകും ചേര്‍ത്ത് വഴറ്റുക.
5 ഇതിലേക്ക് മുരിങ്ങയില ചേര്‍ത്ത് വഴറ്റിയെടുക്കുക.
6 മുരിങ്ങയില വാടി വരുമ്പോള്‍ അരപ്പും ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക.
7 ചെറുതിള വരുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റുക.
10 മിനിട്ടുകൊണ്ട് മുരിങ്ങയില കറി തയ്യാര്‍..

Leave a Reply

Your email address will not be published. Required fields are marked *