നാടന്‍ ചക്കക്കുരു തോരന്‍

ആവശ്യമുള്ള ചേരുവകള്‍

1 ചക്കക്കുരു – അര കിലോ
2 കാന്താരിമുളക്- 35 എണ്ണം
3 സവാള- ഒരു വലുത്
4 വെളുത്തുള്ളി – 10 എണ്ണം
5 തേങ്ങ ചിരവിയത്- ഒരു കപ്പ്
6 വെളിച്ചെണ്ണ- ഒരു ടേബിള്‍സ്പൂണ്‍
7 കടുക് – ഒരു ടീസ്പൂണ്‍
8 കറിവേപ്പില- രണ്ട് തണ്ട്
9 ഉപ്പ് – ആവശ്യത്തിന്
10 വെള്ളം – വേവിക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1 ചക്കക്കുരു തൊലികളഞ്ഞ് വൃത്തിയാക്കി ചെറുതായി നീളത്തില്‍ അരിഞ്ഞുവയ്ക്കുക.
2 സവാള ചെറുതായി അരിഞ്ഞെടുക്കുക, കാന്താരിമുളക് ഞെട്ടുകളഞ്ഞ് നീളത്തില്‍ അരിയുക.
3 പാത്രം ചൂടാകുമ്പോള്‍, വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് സവാള, കാന്താരിമുളക്, വെളുത്തുള്ളി, എന്നിവ ചേര്‍ത്ത് വഴറ്റുക.
4 ഇതിലേക്ക് കറിവേപ്പിലയും ചേര്‍ത്തിളക്കി, ചക്കക്കുരു അരിഞ്ഞതും തേങ്ങചിരവിയതും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക.
5 ചക്കക്കുരു വെന്തുകഴിയുമ്പോള്‍ അടുപ്പില്‍നിന്നും മാറ്റുക.

നാടന്‍ ചക്കക്കുരു തോരന്‍ തയ്യാര്‍


Leave a Reply

Your email address will not be published. Required fields are marked *