ഉണക്ക മാങ്ങ അച്ചാർ

ആവശ്യമായ ചേരുവകൾ

മാങ്ങ -ഒരു കിലോ
ഇഞ്ചി -രണ്ട് വലിയ കഷണം
വെളുത്തുള്ളി- 3
മുളകുപൊടി- 6 ടീസ്പൂൺ
ജീരകപ്പൊടി- അര ടീസ്പൂൺ
ഉലുവപ്പൊടി -അര ടീസ്പൂൺ
കായം- മുക്കാൽ ടി സ്പൂൺ
എണ്ണ -ആവശ്യത്തിന്
കടുക്
കറിവേപ്പില

തയ്യാറാക്കുന്ന വിധം
1) മാങ്ങ നീളത്തിൽ അരിയുക

2) മാങ്ങയിലേക്ക് ഉപ്പുചേർത്ത് വേവിക്കാൻ വയ്ക്കുക

3) മാങ്ങ വെന്തു കഴിയുമ്പോൾ ഉണക്കാൻ വെയിലത്ത് വയ്ക്കുക(മാങ്ങാ നന്നായി ഉണങ്ങിയിരിക്കണം).

4) ചൂടായ ചട്ടിയിലേക്ക് എണ്ണ ഒഴിച്ച് കടുകു പൊട്ടിക്കുക. കായം ചേർക്കുക. ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവയും ചേർക്കുക.

5) മുളകുപൊടി, ഉലുവപ്പൊടി, ജീരകപ്പൊടി, എന്നിവയും ചേർക്കുക. ആവശ്യത്തിന് വെള്ളം ഒഴിക്കുക. ഉപ്പു ചേർക്കുക.

6) ഉണങ്ങിയ മാങ്ങ വെള്ളത്തിലിട്ട് കഴുകിയശേഷം ചെറുതായി അരിയുക. മാങ്ങക്കൂട്ടിലേക്ക്(5) ചേർക്കുക.ചട്ടി ഇറക്കിവെക്കുക.

സ്വാദിഷ്ടമായ മാങ്ങ അച്ചാർ തയ്യാറായി

Leave a Reply

Your email address will not be published. Required fields are marked *