നല്ല വാട്ടുകപ്പയും തോട്ടുമീന്‍കറിയും

തോട്ടുമീന്‍കറി ആവശ്യമായ ചേരുവകള്‍

തോട്ടുമീന്‍ – ഒരു കിലോ കഷ്ണങ്ങളാക്കിയത്
ഇഞ്ചിയും വെളുത്തുള്ളിയും- ഒരു ടേബിള്‍ സ്പൂണ്‍
പച്ചമുളക്- ആറ് എണ്ണം
മുളകുപൊടി- രണ്ട് ടീസ്പൂണ്‍
മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
ഉലുവാപൊടി- അര ടീസ്പൂണ്‍
കുരുമുളക്പൊടി- അര ടീസ്പൂണ്‍
വെളിച്ചെണ്ണ- ഒരു ടേബിള്‍ സ്പൂണ്‍
കടുക്- ഒരു ടീസ്പൂണ്‍
കുടമ്പുളി- രണ്ട് എണ്ണം
ഉപ്പ്- ആവശ്യത്തിന്
കറിവേപ്പില- രണ്ട് തണ്ട്

തയ്യാറാക്കുന്ന വിധം
1. തോട്ടുമീന്‍ വെട്ടി വൃത്തിയാക്കി പുളിവെള്ളം ഉപയോഗിച്ച് കഴുകി മാറ്റിവയ്ക്കുക.
2. ഇഞ്ചി, വെളുത്തുള്ളി തൊലി കളഞ്ഞ് ചതച്ചെടുക്കുക.
3. പാത്രം ചൂടാകുമ്പോള്‍ ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ഒരു ടീസ്പൂണ്‍ കടുക് ഇടുക .
4. കടുക് പൊട്ടിയതിനു ശേഷം ചതച്ചുവെച്ച ഇഞ്ചി വെളുത്തുള്ളി എന്നിവ ഒരു ടേബിള്‍സ്പൂണ്‍ ചേര്‍ത്ത് വഴറ്റുക.
5. ഇതിലേക്ക് രണ്ടായി കീറിയ ആറ് പച്ചമുളകും രണ്ട് തണ്ട് കറിവേപ്പിലയും ചേര്‍ത്തിളക്കുക.
6. ഇവ വാടിയതിനുശേഷം രണ്ട് ടീസ്പൂണ്‍ മുളകുപൊടി, അര ടീസ്പൂണ്‍ മഞ്ഞള്‍പൊടി, അര ടീസ്പൂണ്‍ ഉലുവാപൊടി, ഒരു ടീസ്പൂണ്‍ കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് മൂപ്പിച്ചതിനുശേഷം രണ്ട് കുടമ്പുളിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് പാകത്തിന്് വെള്ളയും ഒഴിച്ച് തിളപ്പിക്കുക.
7. നല്ല തിള വന്നതിനുശേഷം, വൃത്തിയാക്കിയ മീന്‍ കഷ്ണങ്ങള്‍ കറിയിലേക്ക് ചേര്‍ത്ത് ഇളക്കുക.എന്നിട്ട് മൂടിവെച്ച് വേവിക്കുക.

വാട്ടുകപ്പ വേവിച്ചത്

ആവശ്യമുള്ള ചേരുവകള്‍
വാട്ടുകപ്പ – ഒരു കിലോ
കാന്താരിമുളക് – 10 എണ്ണം
തേങ്ങ ചിരവിയത് – ഒരു കപ്പ്
മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
വെളുത്തുള്ളി- ആറ് എണ്ണം
ജീരകം- രണ്ട് ടീസ്പൂണ്‍
കറിവേപ്പില- രണ്ട് തണ്ട്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1. ആദ്യമേ വാട്ടുകപ്പ ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിക്കാന്‍ വയ്ക്കുക.
2. കാന്താരിമുളക്, തേങ്ങ ചിരവിയത്, മഞ്ഞള്‍പൊടി, വെളുത്തുള്ളി, ജീരകം, കറിവേപ്പില, എന്നിവ ചേര്‍ത്ത് അരപ്പ് തയ്യാറാക്കി വയ്ക്കുക.
3. ഉണക്കക്കപ്പ വെന്തതിനുശേഷം, വെള്ളം വാര്‍ന്നുകളഞ്ഞ് അരച്ചുവച്ച മിശ്രിതവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് പാത്രം മൂടിവയ്ക്കുക.
4. നല്ലൊരു ആവി വന്നതിനുശേഷം ഇവ കൂട്ടിയോജിപ്പിക്കുക.

രുചികരമായ വാട്ടുകപ്പ വേവിച്ചതും തോട്ടുമീന്‍ കറിയും റെഡി. –

Leave a Reply

Your email address will not be published. Required fields are marked *