ഇരുമ്പന്‍പുളി- കാന്താരിമുളക് അച്ചാര്‍

ആവശ്യമായ ചേരുവകള്‍

1 ഇരുമ്പന്‍പുളി- അര കിലോ
2 കാന്താരി മുളക്- 250 ഗ്രാം
3 വെളുത്തുള്ളി- 30 എണ്ണം
4 ഇഞ്ചി- ഒരു വലിയ കഷ്ണം
5 കറിവേപ്പില- രണ്ട് തണ്ട്
6 വെളിച്ചെണ്ണ- മൂന്ന് ടേബിള്‍സ്പൂണ്‍
7 കടുക്- ഒരു ടേബിള്‍സ്പൂണ്‍
8 കായം- രണ്ട് കട്ട
9 മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
10 ഉലുവാപ്പൊടി- ഒരു ടീസ്പൂണ്‍
11 ഉപ്പ് ആവശ്യത്തിന്
12 വിനാഗിരി – ഒരു ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്നവിധം

1 ഇരുമ്പന്‍പുളി ഞെട്ടുകളഞ്ഞ് കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞുവയ്ക്കുക.
2 കാന്താരിമുളക് കഴുകിവയ്ക്കുക.
3 ഇഞ്ചി, വെളുത്തുള്ളി എന്നിയ തൊലികളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക.
4പാത്രം ചൂടാകുമ്പോള്‍, കടുക് ഇട്ട് പൊട്ടിച്ച് അരിഞ്ഞുവച്ച വെളുത്തുള്ളി, ഇഞ്ചി, കായം എന്നിവയിട്ട് മൂപ്പിക്കുക.
5 ഇതിലേക്ക് കാന്താരിമുളക്, കറിവേപ്പില, എന്നിവയിട്ട് ഇളക്കിയോജിപ്പിക്കുക.
6 ശേഷം, ഇരുമ്പന്‍പുളിയും ആവശ്യത്തിന് ഉപ്പും മഞ്ഞള്‍പൊടിയും ഉലുവാപ്പൊടിയും ചേര്‍ത്തിളക്കുക.
7 ഇരുമ്പന്‍പുളി വെന്തുവരുമ്പോള്‍ വിനാഗിരി ഒഴിച്ച് അടുപ്പില്‍നിന്നും മാറ്റുക.

നാടന്‍ ഇരുമ്പന്‍പുളി- കാന്താരിമുളക് അച്ചാര്‍ തയ്യാര്‍.

Leave a Reply

Your email address will not be published. Required fields are marked *