തേങ്ങാപാലൊഴിച്ച ഉരുളക്കിഴങ്ങുകറി

ചേരുവകള്‍:

1.ഉരുളക്കിഴങ്ങ് :9 എണ്ണം
2.സവോള :2 എണ്ണം
3.പച്ചമുളക് : 5 എണ്ണം
4വെളുത്തുള്ളി :5 ഇതൾ
5.ചെറിയുള്ളി: 6 എണ്ണം
6.വറ്റൽമുളക്: 3 എണ്ണം
7.കറിവേപ്പില: 2 തണ്ട്
8.തേങ്ങപ്പാൽ: 2 കപ്പ്
9.ജീരകം: 1 ടേബിൾ സ്പൂൺ
10.കറുകപട്ട :1 ചെറിയ കഷ്ണം
11 .വെളിച്ചെണ്ണ: 5 ടേബിൾ സ്പൂൺ
12.കടുക്: 1ടേബിൾ സ്പൂൺ
13. മല്ലിപൊടി: 2 അര ടേബിൾ സ്പൂൺ
14.ഉപ്പ് :ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി അരിയുക
2. സവോള, പച്ച മുളക്, ചെറിയുള്ളി ,വെളുത്തുള്ളിഎന്നിവ കഴുകി ചെറുതായി അരിഞ്ഞെടുക്കുക
3. ഒരു മുറി തേങ്ങ മുഴുവൻ ചിരകി പാല് എടുക്കുക
4.ജീരകം, കറുകപ്പട്ട എന്നിവ ചേർത്ത് അരച്ച് ഗരം മസാല ഉണ്ടാക്കുക
5. ചട്ടി അടുപ്പത്ത് വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിക്കക
6. വറ്റൽമുളകും ചെറിയുള്ളിയും ചേർത്ത് വഴറ്റി എടുക്കുക. കറിവേപ്പില ചേർക്കുക
7. അരിഞ്ഞു വച്ച പച്ചമുളക്,സവോള, വെളുത്തുള്ളി, ഉരുളക്കിഴക്കങ്ങ് എന്നിവ ചേർത്ത് വഴറ്റി എടുക്കുക
8.തയ്യാറാക്കി വച്ചിരിക്കുന്ന രണ്ടാം പാലിൻ്റെ പകുതിയിലേക്ക് 2 അര ടേബിൾ സ്പൂൺ മല്ലിപ്പൊടിയും ചേർത്ത് വഴറ്റി എടുത്ത കൂട്ടിലേക്ക് ഒഴിച്ച് വേവിച്ചെടുക്കുക
9. ബാക്കി വന്ന രണ്ടാം പാലിലേക്ക് ഗരം മസാല യോജിപ്പിച്ച് കൂട്ടിലേക്ക് ചേർക്കുക
10. ഉപ്പ് ആവശ്യത്തിന്നു ചേർത്ത് മൂടിവെച്ചു വേവിക്കുക
11. ചെറുതായി ഇളക്കി കൊടുത്ത ശേഷം ഒന്നാം പാൽ ചേർക്കുക.
12. ചെറുതായി തിളച്ച ശേഷം വാങ്ങി വെക്കുക
സ്വദിഷ്ടമായ തേങ്ങാ പാലൊഴിച്ച ഉരുളക്കിഴങ്ങുകറി തയ്യാർ

Leave a Reply

Your email address will not be published. Required fields are marked *