സ്വാദിഷ്ടമായ കപ്പ ബിരിയാണി

ആവശ്യമായ സാധനങ്ങള്‍

പോത്തിറച്ചി- രണ്ട് കിലോ
കപ്പ -രണ്ട് കിലോ
സവാള- ഒന്ന്
പച്ചമുളക്- നാലെണ്ണം
വെളുത്തുള്ളി- രണ്ടു വലിയത്
ഇഞ്ചി -ഒരു വലിയത്
ചെറിയുള്ളി- കാല്‍ കിലോ
തേങ്ങ ചിരകിയത്-( അരമുറി)
തേങ്ങാക്കൊത്ത്
എണ്ണ
ഉപ്പ്
മഞ്ഞപ്പൊടി- മുക്കാല്‍ ടീസ്പൂണ്‍
കറിവേപ്പില
മല്ലിപ്പൊടി-2 ടേബിള്‍ സ്പൂണ്‍
മുളകുപൊടി- രണ്ട് ടേബിള്‍സ്പൂണ്‍
കുരുമുളകുപൊടി- ഒരു ടീസ്പൂണ്‍
ഗരം മസാല പൊടി- അര ടീസ്പൂണ്‍
പെരുംജീരകം- ഒന്നര ടേബിള്‍സ്പൂണ്‍
പട്ട ആവശ്യത്തിന്
തക്കോലം -ഒരെണ്ണം
കടുക്
ചുവന്ന മുളക് -മൂന്നെണ്ണം
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1) കഴുകി വൃത്തിയാക്കിയ പോത്ത് ഇറച്ചി ചെറുതായി മുറിക്കുക.

2) ചെറുതായി മുറിച്ച കപ്പ ചൂടുവെള്ളത്തില്‍ വേവിക്കാന്‍ വയ്ക്കുക. കപ്പ പാകമാകുമ്പോള്‍ വെള്ളം കളഞ്ഞ് മാറ്റിവയ്ക്കുക.

3) ചൂടായ ചട്ടിയില്‍ എണ്ണയൊഴിച്ച് തേങ്ങാക്കൊത്ത് വറുത്ത് മാറ്റിവയ്ക്കുക.

4) തേങ്ങ ചിരകിയത് വറുത്തെടുക്കുക.

5) വലിയ ഉരുളിയിലേക്ക് എണ്ണ ഒഴിച്ച് സവാള, ചെറിയ ഉള്ളി (ചെറുതായി അരിഞ്ഞത്), ആവശ്യത്തിന് ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് വഴറ്റുക. പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവയും അതിലേക്ക് ചേര്‍ക്കുക.മുളകുപൊടി, മല്ലിപ്പൊടി എന്നിവയും കൂടെ ചേര്‍ത്ത് മൂപ്പിച്ചെടുക്കുക

6) വരട്ടിയ സവാളയിലേക്ക് ഇറച്ചി ഇടുക.അതിലേക്ക് ആവശ്യത്തിന് കുരുമുളകുപൊടിയും ചേര്‍ക്കുക. ചൂടുവെള്ളം ഒഴിച്ച് ഇറച്ചി വേവിക്കാന്‍ വെക്കുക

7) ഗരംമസാല കൂട്ട് തയ്യാറാക്കാനായി പെരുംജീരകം, പട്ട, തക്കോലം എന്നിവ നന്നായി അരച്ചെടുത്തു ഇറച്ചിയില്‍ ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക

8) പാകത്തിനു വെന്ത ഇറച്ചിയിലേക്ക് കപ്പ ഇട്ടുകൊടുക്കുക. ഗരംമസാലപൊടി, കുരുമുളക് പൊടി ചേര്‍ക്കുക. തയ്യാറാക്കി വെച്ചിരുന്ന തേങ്ങാപ്പീരയും തേങ്ങാക്കൊത്തും ചേര്‍ത്ത് അടച്ചുവെക്കുക. അഞ്ചു മിനിറ്റിനു ശേഷം നന്നായി ബിരിയാണി യോജിപ്പിക്കുക

9) മറ്റൊരു ചട്ടിയിലേക്ക് എണ്ണയൊഴിച്ച് കടുകു പൊട്ടിക്കുക. ചുവന്ന മുളകും കറിവേപ്പിലയും ചേര്‍ത്ത് ബിരിയാണിലേക്ക് താളിക്കുക. ബിരിയാണി നന്നായി ഇളക്കി യോജിപ്പിക്കുക.

സ്വാദിഷ്ടമായ കപ്പ ബിരിയാണി തയ്യാറായി

Leave a Reply

Your email address will not be published. Required fields are marked *