നാവിൽ കൊതിയൂറും നാടൻ കക്ക തോരൻ

ആവശ്യമായ സാധനങ്ങൾ

കക്ക- അരക്കിലോ
പച്ചമുളക്
ഇഞ്ചി -വലിയ കഷണം
സവാള- 1 ചെറുതായി അരിഞ്ഞത്
തക്കാളി -1
കറിവേപ്പില
ചെറിയ ഉള്ളി -പത്തെണ്ണം
തേങ്ങ ചിരകിയത് -അര മുറി
വെളുത്തുള്ളി
കുരുമുളക് -ഒരു ടീസ്പൂൺ
മല്ലി -ഒരു ടീസ്പൂൺ
മഞ്ഞൾ- അര ടീസ്പൂൺ
പെരുംജീരകം- ഒരു ടീസ്പൂൺ
വെളിച്ചെണ്ണ
കടുക്
ഉപ്പ്

തയ്യാറാക്കുന്ന വിധം

1)ഉപ്പ് ഉപയോഗിച്ച് കക്ക നന്നായി കഴുകിയശേഷം കുടംപുളി വെള്ളത്തിലും കഴുകുക

2) തേങ്ങ, പച്ചമുളക്, വെളുത്തുള്ളി (ആറെണ്ണം), ചെറിയുള്ളി ( 10 എണ്ണം), മല്ലി, കുരുമുളക്, മഞ്ഞൾ, പെരുംജീരകം, കറിവേപ്പില എന്നിവ അരച്ചെടുക്കുക

3) മൺ ചട്ടി ചൂടാക്കി എണ്ണയൊഴിച്ച് കടുകു പൊട്ടിക്കുക. ഇഞ്ചി, വെളുത്തുള്ളി (6 എണ്ണം ചെറുതായി അരിഞ്ഞത്) എന്നിവ ഇടുക. ഉള്ളി (നാലെണ്ണം), സവാള, കറിവേപ്പില, പച്ചമുളക് (എരിവ് അനുസരിച്ച് ) ചേർത്ത് വഴറ്റുക. അതിലേക്ക് കക്ക ഇടുക. അരച്ചുവെച്ച കൂട്ട് (2) ചേർക്കുക. ആവശ്യത്തിന് ഉപ്പ് ഇടുക. വെള്ളം ഒഴിച്ച് മൂടി വയ്ക്കുക. ആവി വരുന്ന സമയത്ത് തക്കാളി ചേർത്തു കൊടുക്കുക. തോരൻ പരുവമാകുമ്പോൾ ഇറക്കിവയ്ക്കുക

സ്വാദിഷ്ടമായ കക്ക തോരൻ തയാറായി

One Reply to “നാവിൽ കൊതിയൂറും നാടൻ കക്ക തോരൻ”

  1. അടിപൊളി, മുന്നോട്ട് മുന്നോട്ട് തന്നെ പോകട്ടെ 💪🏆

Leave a Reply

Your email address will not be published. Required fields are marked *