നല്ല നാടന്‍ രീതിയില്‍ ഉപ്പുമാവ്

ആവശ്യമായ ചേരുവകള്‍

സവോള -2
ക്യാരറ്റ് -2
ബീന്‍സ് -5
പച്ചമുളക് -ആവശ്യത്തിന്
ഇഞ്ചി -വലിയൊരു കഷ്ണം
കറിവേപ്പില -ആവശ്യത്തിന്
വെളിച്ചെണ്ണ
കടുക്
റവ

തയ്യാറാക്കുന്ന വിധം

1.സവോള ഒരു പത്രത്തില്‍ ചെറുതായി അരിഞ്ഞു വക്കുക.
2.മറ്റൊരു പാത്രത്തില്‍ ക്യാരറ്റും ബീന്‍സും പച്ചമുളകും ഇഞ്ചിയും ചെറുതായി അരിഞ്ഞു വെക്കുക.
3.ചട്ടിയില്‍ എണ്ണയൊഴിച്ചു കടുക് പൊട്ടിക്കുക. അതിലേക്ക് സവോള ഇട്ട് വഴറ്റുക. ശേഷം അതിലേക്ക് അരിഞ്ഞു വച്ച ക്യാരറ്റും ബീന്‍സും പച്ചമുളകും ഇഞ്ചിയും ചേര്‍ത്തു വഴറ്റി കറിവേപ്പിലയും ഇടുക. അതുകഴിഞ്ഞു ഉപ്പും വെള്ളവും ചേര്‍ക്കുക.
4.തിളച്ചു കഴിയുമ്പോള്‍ (3) റവ ചേര്‍ത്തിളക്കുക. വെള്ളം വറ്റുന്നിടം വരെ ഇളക്കി കൊടുക്കുക
സ്വാദിഷ്ടമായ നാടന്‍ ഉപ്പുമാവ് റെഡി

Leave a Reply

Your email address will not be published. Required fields are marked *