മാങ്ങയിട്ട അടിപൊളി മീൻ പീര വറ്റിച്ചത്

ആവശ്യമായ ചേരുവകൾ

മത്തി -അര കിലോ
പച്ച മാങ്ങ -2 എണ്ണം
തേങ്ങ ചിരകിയത് -അര മുറി
ഇഞ്ചി- 8 എണ്ണം
വെളുത്തുള്ളി -8 കഷണം
പച്ചമുളക് -നാലെണ്ണം
കാന്താരി മുളക് -എരിവ് അനുസരിച്ച്
സവാള-2
ചെറിയ ഉള്ളി 8
മഞ്ഞപ്പൊടി- ഒരു ടീസ്പൂൺ
ഉലുവപ്പൊടി
ഉപ്പ്
എണ്ണ
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1) കഴുകി വൃത്തിയാക്കിയ മീൻ ചെറിയ കഷണങ്ങളാക്കുക. ചെറുതായി അരിഞ്ഞ മാങ്ങ, ഇഞ്ചി, സവാള, മുളക് എന്നിവ മീനിലേക്ക് ഇടുക. മഞ്ഞപ്പൊടി (അര ടീസ്പൂൺ), കറിവേപ്പില, ഉപ്പ് എന്നിവയും ചേർക്കുക

2) ഉലുവാപ്പൊടി, വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി ഇളക്കുക.

3) തേങ്ങ ചിരകിയത്, കാന്താരി മുളക്, മഞ്ഞൾ (അര ടീസ്പൂൺ), ചെറിയ ഉള്ളി, വെളുത്തുള്ളി, കറിവേപ്പില എന്നിവ അരച്ചത് കൂട്ടിലേക്ക് ചേർക്കുക.

4) ആവശ്യത്തിന് വെള്ളം ഒഴിച്ച് അടച്ച് വെക്കുക, വെന്തുകഴിയുമ്പോൾ ഇറക്കിവെക്കുക

സ്വാദിഷ്ടമായ മാങ്ങയിട്ട മീൻ തോരൻ തയാറായി

Leave a Reply

Your email address will not be published. Required fields are marked *