കണവ ഇങ്ങനെ ഒന്നു വറുത്തു നോക്കൂ

ആവശ്യമായ സാധനങ്ങള്‍

കണവ -അര കിലോ
ചുവന്ന മുളക് -5 എണ്ണം
വെളുത്തുള്ളി- 1
ഇഞ്ചി -വലിയ കഷണം
കുരുമുളക് -രണ്ട് ടീസ്പൂണ്‍
മഞ്ഞള്‍ -അര ടീസ്പൂണ്‍
പെരുംജീരകം -അര ടീസ്പൂണ്‍
വെളിച്ചെണ്ണ -ആവശ്യത്തിന്
ഉപ്പ്
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1) കഴുകി വൃത്തിയാക്കിയ കണവ വട്ടത്തില്‍(വറക്കുന്ന പാകത്തിന്) മുറിക്കുക

2) ചുവന്ന മുളക്, വെളുത്തുള്ളി, ഇഞ്ചി, കുരുമുളക്, മഞ്ഞള്‍, പെരുംജീരകം, ഉപ്പ് എന്നിവ നന്നായി അരച്ചെടുക്കുക

3) കണവയില്‍ അരപ്പ് (2) തേച്ചു പിടിപ്പിക്കുക (ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക)

4) ചൂടായ ചട്ടിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില ഇടുക. കണവ ഇട്ട് വറുത്തുകോരുക

സ്വാദിഷ്ടമായ കണവ വറുത്തത് തയ്യാറായി

Leave a Reply

Your email address will not be published. Required fields are marked *