ഡയമണ്ട് കട്ട്‌സ്

ആവശ്യമുള്ള ചേരുവകള്‍

മുട്ട
ഉപ്പ്
മാവ് -ഒരു കിലോ
ബേക്കിംഗ് സോഡ
ജീരകം
പാല്‍
പഞ്ചസാര
കളര്‍- രണ്ട്
എണ്ണ

തയ്യാറാക്കുന്ന വിധം

1.രണ്ട് ഗ്ലാസ് വെള്ളത്തില്‍ ജീരകവും ഉപ്പും 2 മുട്ടയും ബേക്കിംഗ് സോഡയും ചേര്‍ത്ത് നല്ലപോലെ കലക്കുക. അതിലേക്ക് ഒരു കിലോ മാവ് ഇട്ട് നല്ലപോലെ കുഴച്ചെടുക്കുക
2.രണ്ട് ഗ്ലാസ് വെള്ളത്തില്‍ മഞ്ഞകളര്‍, രണ്ട് മുട്ട, ജീരകം, രണ്ട് ഗ്ലാസ് പാല്‍, ഒരു കിലോ മാവ് എന്നിവ നന്നായി യോജിപ്പിച്ച് കുഴച്ചെടുക്കുക.
3.രണ്ട് ഗ്ലാസ് വെള്ളത്തില്‍ ജീരകവും ഉപ്പും 2 മുട്ടയും ബേക്കിംഗ് സോഡയും ചുവന്ന കളറും ഒഴിച്ച് നല്ലപോലെ കലക്കുക. അതിലേക്ക് ഒരു കിലോ മാവ് ഇട്ട് നല്ലപോലെ കുഴച്ചെടുക്കുക
4. കുഴച്ചുവച്ച മാവ് (മൂന്ന് കളറും) വലുപ്പത്തില്‍ പരത്തി ഡയമണ്ട് പരുവത്തില്‍ മുറിച്ചെടുക്കുക.
5.വെളിച്ചെണ്ണ ചട്ടിയിലൊഴിച്ച് മൂന്ന് കളറിലുള്ള മുറിച്ചെടുത്ത ഡയമണ്ട് കട്ടിങ്ങുകളും വറത്തെടുക്കുക.
6.പഞ്ചസാര ലായനി തയ്യാറാക്കി ഡയമണ്ട് കട്ടിലേക്ക് ഒഴിച്ച് ഇളക്കുക.

അടിപൊളി പലഹാരം ഡയമണ്ട് കട്ട്‌സ് റെഡി.

 

Leave a Reply

Your email address will not be published. Required fields are marked *