ചട്ടിച്ചോര്‍ / കല്ലില്‍ അരച്ച ചമ്മന്തിയും കപ്പയും മീന്‍കറിയും മത്തി വറുത്തതും

ആവശ്യമായ ചേരുവകള്‍

കേര മത്സ്യം-ഒരു കിലോ
തക്കാളി- ഒന്ന്
ഇഞ്ചി -രണ്ടു വലുത്
വെളുത്തുള്ളി -പത്ത് കഷണം
പച്ചമുളക് -മൂന്ന്
കറിവേപ്പില
എണ്ണ
കടുക്
ഉലുവ പൊടി- മുക്കാല്‍ ടീസ്പൂണ്‍
മുളകുപൊടി- 7 ടീസ്പൂണ്‍
മഞ്ഞള്‍പൊടി- മുക്കാല്‍ ടീസ്പൂണ്‍
ഉപ്പ്

തയ്യാറാക്കുന്ന വിധം.

1) ഉപ്പും വാളംപുളിയും ഉപയോഗിച്ച് മീന്‍ നന്നായി കഴുകുക.

2) ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ച് എടുക്കുക.

3) ചൂടായ ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക. കറിവേപ്പില ഇടുക.
മുളകുപൊടി, മഞ്ഞപ്പൊടി, ഉലുവപൊടി, ചേര്‍ക്കുക. തക്കാളി ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക.

4) വെള്ളം ഒഴിച്ച് മൂടി വയ്ക്കുക. കൂട്ട് തിളക്കുന്ന സമയം മീന്‍ ഇട്ടു ചട്ടി അടച്ചു വെക്കുക.

5) കറി തിളച്ചുകഴിയുമ്പോള്‍ ചട്ടി ഇറക്കിവെക്കുക.

സ്വാദിഷ്ടമായ മീന്‍കറി തയ്യാറായി.

* മത്തി വറുത്തത്

ആവശ്യമായ ചേരുവകള്‍

മത്തി -6 എണ്ണം
ഇഞ്ചി -വലിയ കഷണം
വെളുത്തുള്ളി- 1
കുരുമുളക് -ഒരു ടീസ്പൂണ്‍
മുളകുപൊടി- ഒന്നര ടീസ്പൂണ്‍
മല്ലി -ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്- ആവശ്യത്തിന്
എണ്ണ

തയ്യാറാക്കുന്ന വിധം

1) മീന്‍ ഉപ്പും പുളിയും ഉപയോഗിച്ച് നന്നായി കഴുകുക.

2) ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, ഉപ്പ് എന്നിവ നന്നായി അരച്ചെടുക്കുക.

2) മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍ അരച്ചെടുക്കുക.

3)ചേരുവകള്‍(1, 2) മീനില്‍ ചേര്‍ത്ത് പിടിക്കുക.

4)ആവശ്യത്തിന് എണ്ണയൊഴിച്ച് വറുത്തെടുക്കുക.

സ്വാദിഷ്ഠമായ മീന്‍ വറുത്തത് തയ്യാറായി..

* മുരിങ്ങയില തോരന്‍

ആവശ്യമായ ചേരുവകള്‍
മുരിങ്ങയില

തേങ്ങ(അര മുറി) ചിരകിയത്
മുളകുപൊടി- മുക്കാല്‍ ടീസ്പൂണ്‍
മഞ്ഞപ്പൊടി – കാല്‍ ടീസ്പൂണ്‍
ചെറിയ ഉള്ളി-12
ഉപ്പ് -ആവശ്യത്തിന്
എണ്ണ
കടുക്

തയ്യാറാക്കുന്ന വിധം

1) മുരിങ്ങയില ഇതളുകള്‍ വേര്‍തിരിച്ചെടുക്കുക.

2) ചൂടായ ചട്ടിയില്‍ എണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക. ഉള്ളി ഇടുക. വഴന്ന ഉള്ളിലേക്ക് ഇല ചേര്‍ത്ത് വഴറ്റുക.

3) തേങ്ങയിലേക്ക് മുളകുപൊടി, മഞ്ഞള്‍ ചേര്‍ത്ത് ഞെരടുക.

4) തേങ്ങ മുരിങ്ങ ഇലയിലേക്ക് ചേര്‍ക്കുക. നന്നായി യോജിപ്പിക്കുക. ചട്ടി ഇറക്കിവെക്കുക.

* ഉരുളക്കിഴങ്ങ് മെഴുക്കു വരട്ടി

ആവശ്യമായ ചേരുവകള്‍

ഉരുളക്കിഴങ്ങ്-3 എണ്ണം
എണ്ണ -ആവശ്യത്തിന്
മുളകുപൊടി- ഒന്നര ടീസ്പൂണ്‍
മഞ്ഞപ്പൊടി- അര ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1) ഉരുളക്കിഴങ്ങ് ചെറുതായി അരിയുക.
ചൂടായ ചട്ടിയിലേക്ക് എണ്ണ ഒഴിച്ച് ഉരുളക്കിഴങ്ങ് ഇടുക. ഉപ്പു ചേര്‍ക്കുക.

2) മുളകുപൊടി, മഞ്ഞള്‍പ്പൊടി, കറിവേപ്പില എന്നിവ ചേര്‍ത്ത് മൂടിവയ്ക്കുക

3) വെന്തുകഴിയുമ്പോള്‍ ചട്ടി ഇറക്കിവെക്കുക.

* മോരുകറി

ആവശ്യമായ ചേരുവകള്‍

തൈര്- ഒരു പായ്ക്കറ്റ്
എണ്ണ
മഞ്ഞള്‍- അര ടീസ്പൂണ്‍
ചെറിയ ഉള്ളി-5
ചുവന്ന മുളക്-4
പച്ചമുളക് -3
ഇഞ്ചി -ചെറിയ കഷണം
വെളുത്തുള്ളി -10 കഷണം
ഉലുവ പൊടി- അര ടീസ്പൂണ്‍
കറിവേപ്പില
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1) ചൂടായ ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുകു പൊട്ടിക്കുക.

2) ചെറിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, ചുവന്ന മുളക്, മഞ്ഞള്‍, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. ഉലുവ പൊടി ചേര്‍ക്കുക.

3) മോരു ചേര്‍ക്കുക. ചൂടാക്കിയശേഷം ചട്ടി ഇറക്കിവെക്കുക.

* ചമ്മന്തി

തേങ്ങ ചിരകിയത്(അര മുറി)
ചുവന്ന മുളക്- 7
ചെറിയ ഉള്ളി-4
ഉപ്പ്
ഇഞ്ചി -ചെറിയ കഷണം
വാളംപുളി -ചെറിയ കഷണം
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1) ചുവന്നമുളക് തീക്കനലില്‍ പൊള്ളിച്ചെടുക്കുക.

2) തേങ്ങ, ചുവന്ന മുളക്, ചെറിയ ഉള്ളി, ഇഞ്ചി, വാളംപുളി, ഉപ്പ്, കറിവേപ്പില, നന്നായി അരച്ചെടുക്കുക

3) അരപ്പ് പാത്രത്തിലേക്ക് മാറ്റുക.

* ചൂടായ എണ്ണയില്‍ പപ്പടം കാച്ചി എടുക്കുക.
ചോറും വിഭവങ്ങളും ചട്ടിയിലേക്ക് വിളമ്പുക. സ്വാദിഷ്ടമായ ചട്ടിച്ചോര്‍ തയ്യാറായി.

Leave a Reply

Your email address will not be published. Required fields are marked *