ആട്ടുകല്ലിൽ അരച്ചെടുത്തുണ്ടാക്കിയ അപ്പവും നാടൻ രീതിയിൽ ചിക്കൻ സ്റ്റൂവും

ആവശ്യമുള്ള ചേരുവകൾ

പച്ചരി -3 ചെറിയ ഗ്ലാസ്‌
തേങ്ങ ചിരകിയത് -ആവശ്യത്തിന്
ഈസ്ററ് -ഒരു നുള്ള്
പഞ്ചസാര-രണ്ട് ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
വെളിച്ചെണ്ണ -ആവശ്യത്തിന്
കോഴിയിറച്ചി -1 കിലോ
ക്യാരറ്റ് -ഒന്ന്
കിഴങ്ങ് -ചെറിയ രണ്ടെണ്ണം
പച്ചമുളക് -ആവശ്യത്തിന്
സവോള- ചെറുത് നാലെണ്ണം
തക്കാളി -രണ്ടെണ്ണം
ഉള്ളി -ആവശ്യത്തിന്
ഇഞ്ചി -വലിയ കഷ്ണം
വെളുത്തുള്ളി -ഒരെണ്ണം
ഗ്രാമ്പു
ഏലക്ക
കരുവപ്പട്ട
കറിവേപ്പില -ആവശ്യത്തിന്
ഒന്നാം പാൽ, രണ്ടാം പാൽ
കുരുമുളക്
ജീരകം

ഉണ്ടാക്കുന്ന വിധം
1.പച്ചരി വെള്ളത്തിലിട്ട് കുതിർക്കുക.
2.തേങ്ങ ചിരകിയെടുക്കുക.
3. കുതിർന്ന പച്ചരിയും തേങ്ങയും കൂടി ആട്ടുകല്ലിൽ അരച്ചെടുക്കുക. അതിന്റെ കൂടെ ഒരു നുള്ള് ഈസ്ററ് ചൂടുവെള്ളത്തിൽ കലക്കി അതിലേക്ക് ഒഴിച്ച് വക്കുക . പാലപ്പത്തിനായി ഈ കൂട്ട് തയ്യാറാക്കി അടച്ചു വയ്ക്കണം. പിറ്റേ ദിവസം പുളിച്ചുവന്ന മാവിൽ ആവശ്യത്തിന് ഉപ്പും പഞ്ചസാരയും ചേർത്തിളക്കുക.
4.അപ്പച്ചട്ടിയിലേക്ക് എണ്ണ തൂത്ത് അപ്പം ഓരോന്നായി ചുട്ടെടുക്കുക.
5.കോഴിയിറച്ചി മുറിച്ച് കഴുകി വൃത്തിയാക്കുക.
6.ഉള്ളി, മുളക്, ഇഞ്ചി, സവോള, കിഴങ്ങ്,വെളുത്തുള്ളി, ക്യാരറ്റ്, തക്കാളി എന്നിവ അരിഞ്ഞു വക്കുക.

6.ഒന്നാം പാലും രണ്ടാം പാലും തയ്യാറാക്കി വെക്കുക.
7. സ്റ്റൂ വക്കാനുള്ള ചട്ടി അടുപ്പിൽ വച്ച് എണ്ണ ഒഴിക്കുക. അതിലേക്ക് സവോള ഇട്ട് വഴട്ടി ഗ്രാമ്പൂ, ഏലക്ക, കറുവപ്പട്ട, പച്ചമുളക്, കിഴങ്ങ്, ക്യാരറ്റ് എല്ലാം കൂടെ ഇട്ട് വഴറ്റുക. ശേഷം തക്കാളിയും കറിവേപ്പിലയും കൂടെ ചേർത്ത് വഴറ്റുക. ശേഷം രണ്ടാം പാലൊഴിച്ച് വേവിക്കുക.
8.പെരും ജീരകവും കുരുമുളകും കല്ലിൽ നന്നായി അരക്കുക.
9അരച്ചെടുത്തതും(8) ചിക്കനും ഉപ്പും കൂടി വേവിക്കാൻ വച്ച പച്ചക്കറിയിലേക്ക് ചേർത്ത് വേവിക്കുക. രണ്ടാം പാൽ വറ്റി പകുതിയാകുമ്പോഴേക്കും ഒന്നാം പാലും ചേർത്ത് വാങ്ങുക.
10.അപ്പത്തിനൊപ്പം സ്റ്റൂവും വിളമ്പുക.

ആട്ടുകല്ലിൽ അരച്ചെടുത്തുണ്ടാക്കിയ അപ്പവും നാടൻ രീതിയിൽ ചിക്കൻ സ്റ്റൂവും തയ്യാർ.

Leave a Reply

Your email address will not be published. Required fields are marked *