അട വീട്ടിൽ തന്നെ ഉണ്ടാക്കി അടിപൊളി ഒരു അട പ്രഥമൻ

ആവശ്യമായ ചേരുവകള്‍

വാഴയില
അരിപ്പൊടി- ഒരു കിലോ
നെയ്യ്
ശര്‍ക്കര -ഒന്നര കിലോ
തേങ്ങ ചിരകിയത്-മൂന്നെണ്ണം
ചൗവ്വരി (ചെറിയ ഗ്ലാസില്‍)- കാല്‍ കപ്പ്
ഏലക്ക- 8 എണ്ണം
ചുക്കുപൊടി- ഒരു ടേബിള്‍ സ്പൂണ്‍
കശുവണ്ടി
മുന്തിരി
ജീരകം -രണ്ട് ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

1) ശര്‍ക്കര ഒന്നര ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിക്കുക

2) അരിപ്പൊടിയില്‍ നെയ്യും വെള്ളവും ചേര്‍ത്ത് ദോശ മാവിന്റെ പരുവത്തില്‍ ആക്കുക

3) കഷണങ്ങളാക്കിയ വാഴയിലയിലേക്ക് അട ഒഴിച്ചുകൊടുത്തു, വാഴപ്പോള ഉപയോഗിച്ച് കെട്ടുക. ഇഡ്ഡലിത്തട്ടില്‍ വെള്ളമൊഴിച്ച് ആവിയില്‍ വേവിക്കാന്‍ വെക്കുക

4) തേങ്ങ ചിരകിയത് ഒന്നാം പാല്‍, രണ്ടാം പാല്‍ ആയി തരം തിരിക്കുക

5) ശര്‍ക്കര അരിക്കുക. ഉരുളി യിലേക്ക് ശര്‍ക്കരപ്പാനി ഒഴിച്ച് ചൂടാക്കുക. അടപ്രഥമന്‍ (3) കഷണങ്ങളായി ലായനിയിലേക്ക് ഇടുക. ചവ്വരി ഇടുക

6) അടയിലേക്ക് പാല്‍( രണ്ടാംപാല്‍) ഒഴിക്കുക. ഏലയ്ക്ക ചതച്ച് ഇടുക.കൂടെ ചുക്കുപൊടിയും ചേര്‍ക്കുക.

7) മറ്റൊരു ചട്ടിയില്‍ നെയ്യ് ഒഴിച്ച് കശുവണ്ടി, മുന്തിരി എന്നിവ വറക്കുക.

8) നാടന്‍ പാല്‍(6) ഒഴിക്കുക

9) പായസത്തിലേക്ക് ജീരകം ചതച്ചിടുക. കശുവണ്ടി, മുന്തിരി എന്നിവ ഇടുക. തേങ്ങാപ്പാല്‍ (ഒന്നാംപാല്‍ )ചേര്‍ത്ത് തിളപ്പിക്കുക

10) ഉരുളി ഇറക്കിവെച്ച്, പാത്രത്തിലേക്ക് വിളമ്പുക.
സ്വാദിഷ്ടമായ അടപ്രഥമന്‍ തയ്യാറായി

Leave a Reply

Your email address will not be published. Required fields are marked *