നാടന്‍ രീതിയില്‍ രുചികരമായ മത്തങ്ങ തൊലി തോരന്‍

ആവശ്യമായ സാധനങ്ങള്‍

മത്തങ്ങയുടെ തൊലി
തേങ്ങ ചിരകിയത്
വെളുത്തുള്ളി (5 എണ്ണം)
ചെറിയ ജീരകം
പച്ചമുളക്
ചുവന്ന മുളക്
മഞ്ഞള്‍
ഉപ്പ്
ചെറിയ ഉള്ളി
കടുക്
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1) കഴുകിയെടുത്ത മത്തങ്ങയുടെ തൊലി ചെറുതായി അരിയുക
2) ചിരകിയ തേങ്ങ, ജീരകം( കാല്‍ ടീസ്പൂണ്‍) പച്ചമുളക് (എരിവ് അനുസരിച്ച് ) മഞ്ഞള്‍പൊടി, ആവശ്യത്തിന് ഉപ്പ്. നന്നായി അരച്ചെടുക്കുക
3) ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാക്കുക. കടുക് ഇടുക. കടുക് പൊട്ടുമ്പോള്‍, ചെറുതായി അരിഞ്ഞുവെച്ച ചെറിയ ഉള്ളി, ചുവന്ന മുളക്( ഉണക്കമുളക്), കറിവേപ്പില എന്നിവ ചേര്‍ക്കുക. ഉള്ളി നന്നായി മൊരിഞ്ഞു വരുമ്പോള്‍ മത്തങ്ങയുടെ തൊലി ചേര്‍ക്കുക.
നന്നായി ഇളക്കിക്കൊടുക്കുക. അരച്ച തേങ്ങയുടെ കൂട്ട് ചേര്‍ത്ത്, കുറച്ചു വെള്ളം ഒഴിച്ച് അടച്ചുവെച്ചു വേവിക്കുക.
സ്വാദിഷ്ടമായ മത്തങ്ങ തൊലി തോരന്‍ തയ്യാറായി

Leave a Reply

Your email address will not be published. Required fields are marked *