അടിപൊളി രുചിയില്‍ നാടന്‍ ചെമ്മീന്‍ അവിയല്‍

ആവശ്യമുള്ള ചേരുവകള്‍

പടവലങ്ങ- ഒരു ചെറിയ കഷണം
വെള്ളരിക്ക -പകുതി
കായ -പകുതി
ക്യാരറ്റ് -ഒരെണ്ണം
പച്ചമുളക് -ആവശ്യത്തിന്
ഉരുളക്കിഴങ്ങ്-ഒരെണ്ണം
തക്കാളി-ഒരെണ്ണം
സബോള-ഒരെണ്ണം
മുരിങ്ങക്ക -ഒരെണ്ണം
ചേന -ചെറിയ കഷ്ണം
കത്രിക്ക -ഒരെണ്ണം
വെണ്ടയ്ക്ക -ഒരെണ്ണം
ചെമ്മീന്‍ -അരക്കിലോ
ഉള്ളി -രണ്ടെണ്ണം
വെളുത്തുള്ളി -4 എണ്ണം
മഞ്ഞള്‍ പൊടി -ഒരു ചെറിയ ടീസ്പൂണ്‍
കറിവേപ്പില
ജീരകം -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1.കഷ്ണങ്ങളെല്ലാം കഴുകി നീളത്തില്‍ അരിയുക.
2.ചെമ്മീന്‍ തോട് കളഞ്ഞു ഉപ്പിട്ട് കഴുകി വൃത്തിയാക്കുക.
3.ഉള്ളി, മുളക്, വെളുത്തുള്ളി, മഞ്ഞള്‍ പൊടി, കറിവേപ്പില, ജീരകം, തേങ്ങ എല്ലാം കൂടെ ചതക്കുക.
4.പച്ചക്കറികഷ്ണങ്ങളുടെ കൂടെ ചെമ്മീന്‍, കുറച്ചു കറിവേപ്പില, വെളിച്ചണ്ണ, ആവശ്യത്തിന് വെള്ളം എല്ലാം ചേര്‍ത്ത് വേവിക്കാന്‍ വെക്കുക
5.തിളച്ചു കഴിയുമ്പോള്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ഇളക്കുക
6.കഷ്ണങ്ങള്‍ വെന്തു വരുമ്പോള്‍ നേരത്തെ ചതച്ചുവച്ച കൂട്ട് (3) അതിലേക്ക് ചേര്‍ക്കുക.
7.നന്നായി തിളച്ചുവരുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് ഇളക്കുക.ശേഷം അടുപ്പില്‍ നിന്ന് വാങ്ങാം.
നാടന്‍ ചെമ്മീന്‍ അവിയല്‍ തയ്യാര്‍.

Leave a Reply

Your email address will not be published. Required fields are marked *