പയറില തോരന്‍

ആവശ്യമായ സാധനങ്ങള്‍

പയറിന്റെ ഇല
തേങ്ങ ചിരകിയത്
പച്ചമുളക്- 4 എണ്ണം
വെളുത്തുള്ളി -ആറെണ്ണം
മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
ജീരകം-കാല്‍ ടീസ്പൂണ്‍
ചെറിയ ഉള്ളി -ആവശ്യത്തിന്
വെളിച്ചെണ്ണ- ആവശ്യത്തിന്
കടുക്
ഉപ്പ്

തയ്യാറാക്കുന്ന വിധം

1) കഴുകി വൃത്തിയാക്കിയ പയറിന്റെ ഇല ചെറുതായി അരിഞ്ഞെടുക്കുക
2) പയറിന്റെ നീര് പിഴിഞ്ഞു കളയുക (കയ്പ്പ് മാറാന്‍ വേണ്ടിയാണ് )
3) തേങ്ങ ചിരകിയത്, പച്ചമുളക്, വെളുത്തുള്ളി, മഞ്ഞള്‍, ജീരകം നന്നായി അരച്ചെടുക്കുക
4) ചൂടായ ചട്ടിയിലേക്ക് എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ചെറുതായി അരിഞ്ഞ ചെറിയ ഉള്ളി വഴറ്റിയെടുക്കുക
5) വഴറ്റിയ എണ്ണയിലേക്ക് പയറിന്റെ ഇല ചേര്‍ക്കുക.തയ്യാറാക്കിവച്ച തേങ്ങയുടെ(3) കൂട്ടും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് മൂടിവയ്ക്കുക
സ്വാദിഷ്ടമായ പയറില തോരന്‍ തയാറായി

Leave a Reply

Your email address will not be published. Required fields are marked *