ഉണക്കമീനും ചക്കക്കുരുവും മാങ്ങയും ചേര്‍ത്ത് അടിപൊളി തോരന്‍

ആവശ്യമായ സാധനങ്ങള്‍

ഉണക്ക മീന്‍ ചെറുതായി അരിഞ്ഞത്
മാങ്ങാ തൊലി കളഞ്ഞത്( ചെറുതായി അരിഞ്ഞത്)
ചക്കക്കുരു ചെറുതായി അരിഞ്ഞത്
തേങ്ങ ചിരകിയത്
വെളുത്തുള്ളി
ചെറിയ ഉള്ളി
പച്ചമുളക്
മഞ്ഞള്‍പ്പൊടി
എണ്ണ
കടുക്
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1) തേങ്ങ ചിരകിയത്,വെളുത്തുള്ളി (നാലെണ്ണം) പച്ചമുളക്, ചെറിയ ഉള്ളി (നാലോ, അഞ്ചോ) മഞ്ഞള്‍പ്പൊടി നന്നായി അരച്ചെടുക്കുക
2) ചൂടായ ചട്ടിയിലേക്ക് എണ്ണയൊഴിക്കുക
കടുക് (കാല്‍ ടീസ്പൂണ്‍) ഇടുക. കടുക് പൊട്ടുമ്പോള്‍, ചെറിയ ഉള്ളി അരിഞ്ഞത് ചേര്‍ക്കുക. കറിവേപ്പില ചേര്‍ക്കുക.
ചെറുതായി കഴുകി അരിഞ്ഞ ഉണക്കമീന്‍ ചേര്‍ക്കുക. ചക്കക്കുരുവും മാങ്ങയും ചേര്‍ക്കുക. തയ്യാറാക്കി വെച്ചിരുന്ന തേങ്ങയുടെ കൂട്ട് ഇടുക. നന്നായി യോജിപ്പിക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് അടച്ചുവയ്ച്ചു വേവിക്കുക.
സ്വാദിഷ്ടമായ തോരന്‍ തയാറായി

Leave a Reply

Your email address will not be published. Required fields are marked *