കപ്പയും മത്തിയും കനലില്‍ ചുട്ടത്

ആവശ്യമുള്ള ചേരുവകള്‍

കപ്പ -ആവശ്യത്തിന്
മത്തി -ആവശ്യത്തിന്
ഉപ്പ്
ചുവന്ന മുളക്
ഉള്ളി

തയ്യാറാക്കുന്ന വിധം

1.കപ്പ തൊലിക്കളഞ്ഞ ശേഷം കനലില്‍ വേവിച്ചെടുക്കുക
2.ഉപ്പിട്ട് മത്തി നല്ലപോലെ കഴുകിയെടുക്കുക.
3.കഴുകിയെടുത്ത മത്തി കനലില്‍ ചുടാന്‍ വക്കുക.
4.ഒരു പത്രത്തില്‍ ഉപ്പുവെള്ളം കലക്കി(മത്തിക്കാവശ്യമായ അളവില്‍ ) അതിലേക്ക് ചുടാന്‍ വച്ച മത്തി എടുത്തിടുക. ശേഷം മത്തി പിന്നെയും കനലിലേക്ക് വെക്കുക. മത്തി കനലില്‍ വെന്ത ശേഷം പാത്രത്തിലേക്ക് മാറ്റുക.
5.കനലിലേക്ക് വേണ്ട അളവില്‍ ചുവന്ന മുളക് ഇടുക.
6.വെന്ത ചുവന്ന മുളകും ഉള്ളിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കല്ലില്‍ അരച്ചെടുക്കുക.
7.വെന്ത കപ്പയും മത്തിയും അരച്ചെടുത്ത മുളകുചമ്മന്തിയും വാഴയിലയിലേക്ക് വിളമ്പുക.
രുചികരമായ കപ്പയും മത്തിയും കനലില്‍ ചുട്ടതും റെഡി.

Leave a Reply

Your email address will not be published. Required fields are marked *