മീന്‍ മുട്ട വെച്ച് രുചികരമായ തോരന്‍ ഉണ്ടാക്കിയാലോ !

ആവശ്യമായ സാധനങ്ങള്‍

കഴുകി വൃത്തിയാക്കിയ മീന്‍ മുട്ട
ഇഞ്ചി വലിയ കഷണം(വലിയ കഷണം)
വെളുത്തുള്ളി( മൂന്നോ നാലോ കഷണം)
ചെറിയ ഉള്ളി ( അഞ്ച് കഷണം)
തേങ്ങ ചിരകിയത് (ആവശ്യത്തിന് )
പച്ചമുളക് (ആവശ്യത്തിന്)
എണ്ണ ( ആവശ്യത്തിന് )
കടുക് (കാല്‍ ടീസ്പൂണ്‍)
കറിവേപ്പില (ആവശ്യത്തിന് )
ഉപ്പ് ( ആവശ്യത്തിന്)

തയ്യാറാക്കുന്ന വിധം

1) ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചെറുതായി അരിയുക

2) ചൂടായ ചട്ടിയിലേക്ക് എണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക. അരിഞ്ഞ ഉള്ളിയുടെ കൂട്ട് ചേര്‍ത്തു വഴറ്റുക. കറിവേപ്പില ഇടുക. കഴുകി വൃത്തിയാക്കിയ മീന്‍ മുട്ട കൂട്ടിലേക്ക് ഇടുക. തേങ്ങ ചിരകിയത് ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് മൂടിവയ്ച്ച് വേവിക്കുക.

സ്വാദിഷ്ടമായ മീന്‍ മുട്ട തോരന്‍ തയ്യാറായി

Leave a Reply

Your email address will not be published. Required fields are marked *