മത്തി വാഴയിലയില്‍ പൊതിഞ്ഞ് കനലില്‍ ചുട്ടത്


ആവശ്യമുള്ള ചേരുവകള്‍

കാന്താരി മുളക്-10, 12 എണ്ണം
മത്തി-അരക്കിലോ
കുടംപുളി-3 എണ്ണം
വെളുത്തുള്ളി-5 അല്ലി
ചെറിയ ഉള്ളി-മൂന്നെണ്ണം
ഇഞ്ചി-ആവശ്യത്തിന്
കറിവേപ്പില-ആവശ്യത്തിന്
കുരുമുളക് -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
മഞ്ഞള്‍ പൊടി -ഒരു ടീസ്പൂണ്‍
വാഴയില

തയ്യാറാക്കുന്ന വിധം

1.ആവശ്യത്തിന് മത്തി ഉപ്പും ചേര്‍ത്ത് ഉളുമ്പ് കളഞ്ഞു കഴുകി എടുത്തതിനുശേഷം നടുവേ വരഞ്ഞു കുടംപുളി യുമായി ചേര്‍ത്ത് വയ്ക്കുക

2.ഇഞ്ചി, കുരുമുളക്, കാന്താരി, വെളുത്തുള്ളി, ചെറിയുള്ളി, കറിവേപ്പില ഇവയെല്ലാം കൂടി ചതച്ചത് ഉപ്പും മഞ്ഞളും ചേര്‍ത്ത് യോജിപ്പിക്കുക

3.മത്തിയിലേക്ക് മുകളില്‍ പറഞ്ഞ ചേരുവ നല്ലതുപോലെ ചേര്‍ത്ത് യോജിപ്പിക്കുക

4.വാഴയില ചെറുതായി വാട്ടിയ ശേഷം അതിലേക്ക് കൂട്ടുകള്‍ എല്ലാം യോജിപ്പിച്ച മത്തി ചേര്‍ത്ത് പൊതിഞ്ഞു വാഴപ്പോള ഉപയോഗിച്ച് കെട്ടി കനലില്‍ വെച്ച് വേവിക്കുക

രുചികരമായ മത്തി വാഴയിലയില്‍ പൊതിഞ്ഞ് കനലില്‍ ചുട്ടത് തയ്യാര്‍.

Leave a Reply

Your email address will not be published. Required fields are marked *