പച്ച മാങ്ങാ  ഇങ്ങനെ കറി വച്ച് നോക്കൂ ! അടിപൊളി രുചിയാണ്

ആവശ്യമായ ചേരുവകള്‍

പച്ച മാങ്ങാ തൊലി കളഞ്ഞത്
തേങ്ങ ചിരവിയത്
പച്ചമുളക്( എരുവ് അനുസരിച്ച്)
വെളുത്തുള്ളി( നാലോ അഞ്ചോ)
ചെറിയ ഉള്ളി
ഉപ്പ്
ചെറിയ ജീരകം
മഞ്ഞള്‍പൊടി
ഉലുവ പൊടി (കാല്‍ ടീസ്പൂണ്‍)
മുളകുപൊടി( അര ടീസ്പൂണ്‍)

തയ്യാറാക്കുന്ന വിധം

1)മാങ്ങയുടെ തൊലി കളഞ്ഞ് കഴുകി ചെറുതായി അരിയുക. ഇതിലേക്ക് ചെറിയ ഉള്ളിയും പച്ചമുളക്( എരുവ് അനുസരിച്ച്) മഞ്ഞള്‍പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വെള്ളമൊഴിച്ച് വേവിക്കാന്‍ വയ്ക്കുക.

2) ചിരകിയ തേങ്ങ യിലേക്ക് ചെറിയുള്ളിയും (നാലോ, അഞ്ചോ) വെളുത്തുള്ളിയും( നാല് അല്ലി) പച്ചമുളകും മഞ്ഞള്‍പ്പൊടിയും ചെറു ജീരകവും( അര ടീസ്പൂണ്‍ )ചേര്‍ത്ത് നന്നായി അരച്ചെടുക്കുക

3) നന്നായി വെന്തു പരുവമായ മാങ്ങ യിലേക്ക് തയ്യാറാക്കി വെച്ച അരപ്പ് ചേര്‍ക്കുക. ഉപ്പ് ആവശ്യത്തിന് ഇടുക

4) കറിക്ക് താളിക്കാന്‍ ആയി ചൂടായ ചട്ടിയിലേക്ക് എണ്ണ ഒഴിക്കുക. കടുക് ഇടുക. കടുക് പൊട്ടുമ്പോള്‍ നാലോ അഞ്ചോ ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേര്‍ത്തു മൂപ്പിക്കുക. ഇതിലേക്ക് കറിവേപ്പിലയും, അര ടീസ്പൂണ്‍ ഉലുവ പൊടിയും, മുക്കാല്‍ ടീസ്പൂണ്‍ മുളകുപൊടിയും ചേര്‍ത്ത് വീണ്ടും നന്നായി മൂപ്പിച്ചെടുക്കുക

5) താളിച്ച് വച്ചിരിക്കുന്ന ചൂടായ എണ്ണ, തയ്യാറാക്കി വെച്ചിരിക്കുന്ന മാങ്ങ കറിയിലേക്ക് ചേര്‍ത്ത് നന്നായി തിളപ്പിക്കുക

സ്വാദിഷ്ടമായ മാങ്ങ കറി തയ്യാര്‍

Leave a Reply

Your email address will not be published. Required fields are marked *