കേരള സ്റ്റൈല്‍ ചിക്കന്‍ വരട്ടിയത്

ചേരുവകള്‍

ചിക്കന്‍ – 1 കിലോ

മഞ്ഞള്‍പൊടി – 3 ടീസ്പൂണ്‍

മുളകുപൊടി – 5 ടേബിള്‍സ്പൂണ്‍

കുരുമുളക് പൊടി – 3 ടീസ്പൂണ്‍

ഗരം മസാല – 3 ടീസ്പൂണ്‍

ഇഞ്ചി – 3 ടേബിള്‍സ്പൂണ്‍ ചതച്ചത്

വെളുത്തുള്ളി – 3ടേബിള്‍സ്പൂണ്‍ ചതച്ചത്

സവാള – 3 എണ്ണം കനം കുറച്ചു അരിഞ്ഞത്

ചെറിയ ഉള്ളി (മുറിച്ചത്) – 20

മല്ലിപൊടി – 2 ടീസ്‌സ്പൂണ്‍

തക്കാളി – 3

വെളിച്ചെണ്ണ – ആവശ്യത്തിന്

കറിവേപ്പില – 2 തണ്ട്

ഉപ്പ് – ആവശ്യത്തിന്

തേങ്ങാപാല്‍: 1 കപ്പ്

തയ്യാറാക്കുന്ന വിധം

1. കഴുകി മുറിച്ച് തയ്യാറാക്കി വച്ചിരിക്കുന്ന ചിക്കനിലേക്ക് 2 ടീസ് സ്പൂണ്‍ മഞ്ഞള്‍പൊടിയും 3 ടീസ് സ്പൂണ്‍ മുളകുപൊടിയും , 2 ടീസ് സ്പൂണ്‍ കുരുമുളകുപൊടിയും 2 ടീസ് സ്പൂണ്‍ ഗരം മസാലയും 2 ടീസ് സ്പൂണ്‍ വെളുത്തുള്ളി ചതച്ചതും ഇഞ്ചി ചതച്ചതും പാകത്തിന് ഉപ്പും ചേര്‍ത്ത് കൈ കൊണ്ട് നന്നായി യോജിപ്പിക്കുക

2. ഉരുളി അടുപ്പത്ത് വച്ച് ചൂടായ ശേഷം 3 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചെറിയ ഉള്ളിയും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റിയെടുക്കുക, പാതി വഴറ്റിയ ശേഷം സവാള അരഞ്ഞതും ചേര്‍ത്ത് വീണ്ടും വഴറ്റിയെടുക്കുക. ഉള്ളിയുടെ നിറം ബ്രൗണ്‍ ആകുന്നത് വരെ വഴറ്റിയ ശേഷം മുറിച്ച് വച്ച തക്കാളി ചേര്‍ത്ത് വീണ്ടും യോജിപ്പിക്കുക

3. യോജിപ്പിച്ച ചേരുവയിലേക്ക് 1 ടീസ് സ്പൂണ്‍ മുളകുപൊടിയും 1 ടീസ് സ്പൂണ്‍ മഞ്ഞള്‍പൊടിയും 1 ടീസ് സ്പൂണ്‍ കുരുമുളക്‌പൊടിയും 1 ടീസ് സ്പൂണ്‍ ഗരം മസാലയും പാകത്തിന് ഉപ്പും 2 ടീസ് സ്പൂണ്‍ മല്ലിപൊടിയും 1 ടീസ് സ്പൂണ്‍ വീതം വെളുത്തുളളി- ഇഞ്ചി ചതച്ചതും ചേര്‍ത്ത് യോജിപ്പിക്കുക

4. മസാല ചേര്‍ത്ത് മാറ്റി വച്ച ചിക്കന്‍, ഉരുളിയിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കിയെടുത്ത് അടച്ച് വച്ച് വേവിക്കുക

5. വെന്ത് വന്ന ചിക്കനിലേക്ക് ഒന്നാം തേങ്ങാപ്പാല്‍ ചേര്‍ത്ത് വീണ്ടും നന്നായി യോജിപ്പിച്ച് ചെറിയ തീയില്‍ വച്ച് തിളപ്പിക്കുക

6. തയ്യാറാക്കിവച്ച ചിക്കനിലേക്ക് ഒരു തണ്ട് കറിവേപ്പിലയും 2 ടീസ് സ്പൂണ്‍ പച്ച വെളിച്ചെണ്ണയും ചേര്‍ത്ത് അടുപ്പില്‍ നിന്നും മാറ്റി വയ്ക്കുക

കേരള സ്റ്റൈല്‍ ചിക്കന്‍ വരട്ടിയത് തയ്യാര്‍

Leave a Reply

Your email address will not be published. Required fields are marked *