കഞ്ഞിയ്‌ക്കൊപ്പം കഴിക്കാവുന്ന കിടിലന്‍ വറുത്തരച്ച മുളക് ചമ്മന്തി

ചേരുവകള്‍

1.ചെറിയ ഉള്ളി – 1 /2 കപ്പ്
2.ചുവന്നമുളക് – 10 എണ്ണം
3.പുളി – ഒരു നാരങ്ങ വലിപ്പത്തില്‍
4.വെളിച്ചെണ്ണ – 1/5 ടീസ്പൂണ്‍
5.ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1, ചുവന്ന മുളക് കനലില്‍ ചുട്ടെടുത്ത് വൃത്തിയായി കഴുകി തുടച്ചെടുത്ത ശേഷം ചെറിയ ഉള്ളിയും കൂട്ടി അരകല്ലില്‍ വച്ച് ചതച്ചെടുക്കുക

2. ചതച്ചുവച്ച മുളകിലേക്ക് ഉപ്പും പുളിയും,വെളിച്ചെണ്ണയും ചേര്‍ത്ത് തവി ഉപയോഗിച്ച് നന്നായി യോജിപ്പിക്കുക
കഞ്ഞിയ്ക്കും ചോറിനും ഒപ്പം കഴിക്കാവുന്ന സ്വാദിഷ്ടമായ വറുത്തരച്ച മുളക് ചമ്മന്തി തയ്യാര്‍

Leave a Reply

Your email address will not be published. Required fields are marked *