പേരില്‍ തന്നെ മധുരമുള്ള മധുരസേവ

ആവശ്യമുള്ള ചേരുവകള്‍:

കടലപൊടി: 1 കപ്പ്
അരിപൊടി : 1 കപ്പ്
ഉപ്പ് : ഒരു നുള്ള്
വെളിച്ചെണ്ണ: വറുക്കാന്‍ ആവശ്യത്തിന്
പഞ്ചസാര: അരകപ്പ്
ഏലക്ക പൊടിച്ചത് : 2 ടീസ് സപൂണ്‍
ജീരകം പൊടിച്ചത് : 2 ടീസ് സപൂണ്‍

തയ്യാറാക്കുന്ന വിധം:

1.അരിപൊടിയും കടലപൊടിയും സമം ചേര്‍ത്ത് ആവശ്യമുള്ള വെള്ളം ഒഴിച്ച് ഒരു നുള്ള് ഉപ്പും ചേര്‍ത്ത് ചപ്പാത്തിയ്ക്ക് കുഴയ്ക്കുന്ന പാകത്തിന് കുഴച്ചെടുക്കുക

2. ചൂടായ ചീനച്ചട്ടിയിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക, തയ്യാറാക്കി വച്ച മാവ് സേവനാഴിയിലേക്ക് പകര്‍ത്തി ( വലിയ കണ്ണുള്ള ചില്ല് ഇടുക) എണ്ണയിലേക്ക് ചുറ്റിച്ചു ഒഴിക്കുക.

3. ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ വറുത്തു കോരുക

4. പഞ്ചസാരയിലേക്ക് അതിന്റെ പകുതി അളവ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഈ പാനി ഒരു നൂല്‍ പരുവമാകുമ്പോള്‍ ഏലക്ക,ജീരകം ഇവ ചേര്‍ത്തിളക്കുക. ഇവ വറുത്തു വെച്ചിരിക്കുന്ന മാവിലേക്കു ചേര്‍ത്ത് നന്നായി ഇളക്കുക. (വേണമെങ്കില്‍ അല്പം പൊടിച്ച പഞ്ചസാര ചേര്‍ക്കാം)

സ്വാദിഷ്ടമായ കേരള സ്റ്റൈല്‍ മധുരസേവ തയ്യാര്‍

Leave a Reply

Your email address will not be published. Required fields are marked *