അരിമുറുക്ക് വീട്ടിലുണ്ടാക്കിയാലോ !

ചേരുവകള്‍

ഉഴുന്ന് പരിപ്പ് (വറുത്ത് പൊടിച്ചത് ); 1 കപ്പ്
അരിപ്പൊടി : 1 കപ്പ്
ജീരകം : 3 ടീസ് സ്പൂണ്‍
മുളകു പൊടി : 1 ടീസ് സ്പൂണ്‍
ഉപ്പ് : ആവശ്യത്തിന്
കായപൊടി : 1 ടീസ് സ്പൂണ്‍
എള്ള് : 1 ടീസ് സ്പൂണ്‍
വെളിച്ചെണ്ണ: വറുത്ത് കോരാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1. വറുത്ത് പൊടിച്ച ഉഴുന്ന് പരിപ്പിലേക്ക് അരിപൊടി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക

2. ജീരകവും മുളകുപൊടിയും കായപൊടിയും എള്ളും ചേര്‍ത്ത് വീണ്ടും നന്നായി യോജിപ്പിച്ച ശേഷം അല്പം ചൂട് വെള്ളം ഒഴിച്ച് പാകത്തിന് കുഴച്ചെടുക്കുക, കുഴച്ച് വച്ച മാവിലേക്ക് അല്പം വെളിച്ചണ്ണെ ഒഴിച്ച് 10 മിനിറ്റ് മാറ്റി വയ്ക്കുക

3. ചീനചട്ടി അടുപ്പില്‍ വച്ച് നന്നായി ചൂടായ ശേഷം ആവശ്യമുള്ള വെളിച്ചെണ്ണ ഒഴിക്കുക

4. എണ്ണ പുരട്ടിയ സേവനാഴിയിലേക്ക് തയ്യാറാക്കി വച്ച മാവ് പകര്‍ത്തി നക്ഷത്രത്തിന്റെ ആകൃതിയില്‍ ഒരു സുഷിരം മാത്രമുള്ള അച്ച് ഉപയോഗിച്ച് വാഴയിലേക്ക് ചുറ്റിച്ച് മാറ്റി വയ്ക്കുക. വട്ടത്തില്‍ ചുറ്റിയ്ക്കുന്നതിനു പകരം നീളത്തില്‍ മുറിച്ചാല്‍ നീളത്തിലുള്ള മുറുക്കായും വറുത്തു കോരാം.

5. തയ്യാറാക്കി വച്ചിരിക്കുന്ന മുറുക്ക് ചൂടായ എണ്ണയിലേക്കിട്ട് വറുത്തു കോരുക

സ്വാദിഷ്ടമായ ചായയ്‌ക്കൊപ്പം കഴിക്കാവുന്ന അരിമുറുക്ക് തയ്യാര്‍

Leave a Reply

Your email address will not be published. Required fields are marked *