രുചിയൂറുന്ന എരിവും മധുരവും കലര്‍ന്ന കടുമാങ്ങ കറി തയ്യാറാക്കാം

ആവശ്യമായ ചേരുവകള്‍:

പാതി പഴുത്ത മാങ്ങ : വലുത് 4 എണ്ണം
മഞ്ഞള്‍പൊടി: 1 ടീസ് സ്പൂണ്‍
മുളക് പൊടി: 3 ടീസ് സ്പൂണ്‍
വെളുത്തുള്ളി . 20 അല്ലി
ഇഞ്ചി: 1 കഷണം
ഉലുവ: 2 ടീസ് സ്പൂണ്‍
കടുക്: 3 ടീസ് സ്പൂണ്‍
ഉപ്പ് : ആവശ്യത്തിന്
കറിവേപ്പില: 2 തണ്ട്

തയ്യാറാക്കുന്ന വിധം:

1: മാങ്ങ കഴുകി വൃത്തിയാക്കി ആവശ്യമുള്ള വലിപ്പത്തിന് മുറിച്ചെടുക്കുക. മഞ്ഞള്‍പൊടിയും മുളകുപൊടിയും, ഉപ്പും, കറിവേപ്പിലയും ചേര്‍ത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് മാങ്ങയിലേക്ക് ചേര്‍ത്ത് യോജിപ്പിക്കുക.
2: ചീന ചട്ടി അടുപ്പത്ത് വച്ച് ചൂടാക്കിയ ശേഷം കടുകും ഉലുവയും വറത്തെടുത്ത് പൊടിക്കുക
3. വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചെടുക്കുക
4. മാങ്ങ ചേര്‍ത്ത് വച്ച 1ാമത്തെ മിശ്രിതം അടുപ്പത്ത് വച്ച് അടച്ച് വേവിക്കുക.
5. വെന്ത ശേഷം തിളച്ചുപൊങ്ങുന്ന മാങ്ങ ചേര്‍ത്ത മിശ്രിതത്തിലേക്ക് 3 – 4 ചേരുവകള്‍ ചേര്‍ത്ത് അടച്ച് വച്ച് വീണ്ടും തിളപ്പിക്കുക.
6. ചൂടാക്കിയ ചീനച്ചട്ടിയിലേക്ക് കടുക് പൊട്ടിച്ച് കറിവേപ്പിലയും ചേര്‍ത്ത് താളിച്ച് തിളയ്ക്കുന്ന കറിയിലേക്ക് യോജിപ്പിക്കുക.

One Reply to “രുചിയൂറുന്ന എരിവും മധുരവും കലര്‍ന്ന കടുമാങ്ങ കറി തയ്യാറാക്കാം”

Leave a Reply

Your email address will not be published. Required fields are marked *