സദ്യയ്ക്ക് തൊട്ടുകൂട്ടാനുള്ള രുചിയുള്ള നാരങ്ങ അച്ചാര്‍

ആവശ്യമുള്ള ചേരുവകള്‍;

പഴുത്ത നാരങ്ങ : 20 ( ആവശ്യത്തിന് )
ഇഞ്ചി: 2 കഷണം
തൊലി കളഞ്ഞ വെളുത്തുള്ളി : 20 അല്ലി
കാന്താരിമുളക് : എരിവിന് അനുസരിച്ച്
വെളിച്ചെണ്ണ : 4 ടേബിള്‍ സ്പൂണ്‍
കടുക് : 2 ടീസ് സ്പൂണ്‍
കായം: 3 കഷണം
ഉപ്പ് : ആവശ്യത്തിന്
കറിവേപ്പില
ജീരകപൊടി: 1 ടീസ് സ്പൂണ്‍
ഉലുവ പൊടി: 1 ടീസ് സ്പൂണ്‍

തയ്യാറാക്കുന്ന വിധം :

1. ആവശ്യത്തിന് നാരങ്ങ ആവിയില്‍ വച്ച് പുഴുങ്ങിയെടുക്കുക,
ഇഞ്ചിയും , വെളുത്തുള്ളിയും, ചെറുതായി അരിഞ്ഞ് മാറ്റിവെയ്ക്കുക
എരിവിന് അനുസരിച്ചുള്ള കാന്താരി മുളക് ഞെട്ടൊടിച്ച് തയ്യാറാക്കുക

2. പുഴുങ്ങി വച്ച നാരങ്ങ നാലു കഷണങ്ങളായി മുറിക്കാം, ശേഷം
ചീനച്ചട്ടി ചൂടാക്കി നാലു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചെടുക്കുക

3. കടുക് പൊട്ടിയ ശേഷം ആവശ്യത്തിനുള്ള കായം ചേര്‍ത്ത് ഇളക്കുക. തയ്യാറാക്കി വച്ചിരിക്കുന്ന വെളുത്തുള്ളിയും ഇഞ്ചിയും കറിവേപ്പിലയും എണ്ണയില്‍ വഴറ്റി എടുക്കുക. ഇതിലേക്ക് മാറ്റിവച്ച കാന്താരി മുളകും ചേര്‍ക്കുക.

4. എണ്ണയില്‍ ചേര്‍ത്ത മിശ്രിതം നന്നായി വാടി വന്ന ശേഷം മുറിച്ച് വച്ച നാരങ്ങ ചേര്‍ത്തിളക്കുക, ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക.

5. യോജിപ്പിച്ച് വച്ച ചേരുവയിലേക്ക് ജീരകപൊടിയും, ഉലുവപൊടിയും ചേര്‍ക്കുക, ആവശ്യത്തിന് വെള്ളം ഒഴിച്ച് 4 മിനിറ്റ് വേവിക്കുക. തണുത്തതിന് ശേഷം നനവില്ലാത്ത പാത്രത്തിലേക്ക് പകര്‍ത്തിയെടുക്കുക

സ്വാദിഷ്ടമായ സദ്യയ്ക്ക് തൊട്ടുകൂട്ടാവുന്ന നാരങ്ങ അച്ചാര്‍ തയ്യാര്‍

Leave a Reply

Your email address will not be published. Required fields are marked *